
റിയാദ്: സൗദി ഓർക്കസ്ട്രയുടെ സംഗീത പരിപാടി ലണ്ടനിൽ അരങ്ങേറി. ബ്രിട്ടീഷ് തലസ്ഥാന നഗരത്തിെൻറ ഹൃദയഭാഗത്തുള്ള വെസ്റ്റ്മിൻസ്റ്ററിലെ സെൻട്രൽ ഹാളിലാണ് സൗദി മ്യൂസിക് അതോറിറ്റി ‘മാസ്റ്റർ പീസ് ഒാഫ് സൗദി ഓർക്കസ്ട്ര’ എന്ന പേരിൽ സംഗീത കച്ചേരി അവതരിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ സൗദി സംസ്കാരത്തിെൻറയും കലകളുടെയും സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടി.
ജാപ്പനീസ് തലസ്ഥാനമായ ടോക്കിയോയിലാണ് അടുത്ത പരിപാടി. ലണ്ടനിൽ 50-ഒാളം യുവതീയുവാക്കൾ പരിപാടി അവതരിപ്പിച്ചു. സൗദി സംഘം നടത്തിയ വിവിധ പരിപാടികൾ കച്ചേരിയിൽ പങ്കെടുത്തവവർക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. സൗദിയുടെ നാനാദിക്കുകളിൽനിന്നുള്ള നാടോടിക്കഥകൾ ഉൾപ്പെടുത്തിയ സംഗീതാവിഷ്കാരം സദസിന് പുതുമയും കൗതുകവും പകർന്നു. സൗദി മ്യൂസിക് അതോറിറ്റി എല്ലാ വർഷവും സംഘടിപ്പിക്കുന്ന സൗദി നാഷനൽ ഓർക്കസ്ട്രയുടെയും ഗായകസംഘത്തിെൻറയും ആഗോള സഞ്ചാരത്തിെൻറ ഭാഗമായാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്.
പാരീസിലാണ് ആദ്യ പരിപാടി അരങ്ങേറിയത്. തുടർന്ന് മെക്സിക്കോ സിറ്റിയിലെ നാഷനൽ തിയേറ്ററിലും ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ ഓപ്പറ ഹൗസിലും ഇപ്പോൾ ലണ്ടനിലും കച്ചേരി നടത്തി. കലയെയും സംസ്‌കാരത്തെയും അതിെൻറ എല്ലാ രൂപങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത ഊന്നിപ്പറയുന്നതാണിത്. ‘വിഷൻ 2030’െൻറ കുടക്കീഴിൽ നടപ്പാക്കുന്ന സാംസ്കാരിക ദേശീയ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ