അറബ്​ ലോകത്ത് പ്രശസ്തനായ സൗദി കവി ബദ്​ർ ബിൻ അബ്​ദുൽ മുഹ്​സിൻ രാജകുമാരൻ അന്തരിച്ചു

Published : May 06, 2024, 03:13 AM IST
അറബ്​ ലോകത്ത് പ്രശസ്തനായ സൗദി കവി ബദ്​ർ ബിൻ അബ്​ദുൽ മുഹ്​സിൻ രാജകുമാരൻ അന്തരിച്ചു

Synopsis

അനുരാഗത്തിനും അഭിമാനത്തിനും സഹതാപത്തിനുമിടയിൽ സൗദിയുടെയും അറബ് ലോകത്തിന്റെയും സാമൂഹിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ സമന്വയിപ്പിച്ച് ഉയർന്ന നിലവാരത്തിലുള്ള സാഹിത്യ ഗ്രന്ഥങ്ങൾ എഴുതാൻ വളരെയധികം പരിശ്രമിച്ച വ്യക്തിയാണ്​​. 

റിയാദ്​: സൗദിയിലും അറബ്​ ലോകത്തും അറിയപ്പെട്ട പ്രമുഖ കവികളിലെരാളായ അമീർ ബദ്​ർ ബിൻ അബ്ദുൽ മുഹ്​സിൻ അന്തരിച്ചു. അസുഖത്തെ തുടർന്ന്​ ഫ്രഞ്ച് തലസ്ഥാനത്ത് വെച്ചായിരുന്നു​ അന്ത്യം. 75 വയസ്സായിരുന്നു.‘വാക്കിന്റെ ശിൽപി’എന്ന് വിളിപ്പേരുള്ള കവി അമീർ ബദ്​ർ ബിൻ അബ്​ദുൽ മുഹ്​സിൻ ബിൻ അബ്​ദുൽ അസീസിന്റെ ജനനം 1949 ഏപ്രിൽ രണ്ടിന്​ റിയാദിലായിരുന്നു​. 

ആധുനിക കാവ്യാത്മകതയുടെ ഏറ്റവും പ്രമുഖനായ ആളുകളിൽ ഒരാളായി സൗദിയിലും അറബ്​ ലോകത്തും അറിയപ്പെട്ട ആളാണ്​ കവി അമീർ ബദ്​ർ ബിൻ അബ്​ദുൽ മുഹ്​സിൻ. അനുരാഗത്തിനും അഭിമാനത്തിനും സഹതാപത്തിനുമിടയിൽ സൗദിയുടെയും അറബ് ലോകത്തിന്റെയും സാമൂഹിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ സമന്വയിപ്പിച്ച് ഉയർന്ന നിലവാരത്തിലുള്ള സാഹിത്യ ഗ്രന്ഥങ്ങൾ എഴുതാൻ വളരെയധികം പരിശ്രമിച്ച വ്യക്തിയാണ്​​. പിതാവ് ശാസ്ത്രത്തെയും സാഹിത്യത്തെയും സ്നേഹിച്ചതിനാൽ ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും ഭവനത്തിലാണ് അമീർ ബദ്​ർ വളർന്നത്. 

ഒരു സർഗ്ഗാത്മക കവി കൂടിയായ അദ്ദേഹത്തിന് നിരവധി പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു വലിയ ലൈബ്രറിയുണ്ട്. പിതാവിന്റെ സദസ്സ്​ അക്കാലത്തെ പണ്ഡിതന്മാരും എഴുത്തുകാരും മുൻനിര ചിന്തകരും നിറഞ്ഞതായിരുന്നു. അത് അമീർ ബദ്​റിലെ​ സാഹിത്യത്തോടും കവിതയോടുമുള്ള സ്നേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. സൗദി അറേബ്യയിലും ഈജിപ്​തിലും വെച്ചാണ്​ പ്രാഥമിക വിദ്യാഭ്യാസം നേടിയത്​. റിയാദിലെ സെക്കൻഡറി സ്​ക്കൂളിൽ പഠിച്ച ശേഷം ബ്രിട്ടനിലും അമേരിക്കയിലും പഠനം തുടർന്നു. 1973ൽ സൗദി സൊസൈറ്റി ഫോർ കൾച്ചർ ആൻഡ് ആർട്‌സ്​ പ്രസിഡൻറ് സ്ഥാനത്തേക്ക് നിയമിതനായി. 

സൗദിയിലെ കവിതാ സംഘടനയുടെ പ്രസിഡൻറായി നിയമിതനായി. 2019ൽ സൽമാൻ രാജാവ്​ കിങ്​ അബ്​ദുൽ അസീസ്​ ഷാൾ അണിയിച്ചു അമീർ ബദ്​റിനെ ആദരിച്ചു. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി 2019ൽ ‘ദി നൈറ്റ് ഓഫ് പ്രിൻസ് ബദർ ബിൻ അബ്​ദുൽ മുഹ്​സിൻ: ഹാഫ് എ സെഞ്ച്വറി ആൻഡ് ദി ഫുൾ മൂൺ’എന്ന തലക്കെട്ടിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു ആദരിച്ചു. അഞ്ച് പതിറ്റാണ്ടായി സൗദി സർഗാത്മക പ്രസ്ഥാനത്തിന് നൽകിയ സംഭാവനകളെ അഭിനന്ദിച്ചു 2021 മാർച്ചിൽ ലിറ്ററേച്ചർ, പബ്ലിഷിങ്​, ട്രാൻസ്ലേഷൻ അതോറിറ്റി അമീർ ബദ്​ർ ബിൻ അബ്​ദുൽ മുഹ്​സിന്റെ സമ്പൂർണ്ണ സാഹിത്യ കൃതികൾ ശേഖരിക്കാനും അച്ചടിക്കാനും ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചു. 2023 മാർച്ചിൽ കുവൈത്തിലെ ഖുറൈൻ കൾച്ചറൽ ഫെസ്റ്റിവലിന്റെ 28-ാമത് സെഷനിന്റെ സമാപനത്തിൽ അമീർ ബദ്​റിനെ ആദരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം