
റിയാദ്: സൗദിയില്‍ റെൻറ് എ കാർ ബുക്കിങ് ഇനി ഓൺലൈനിലൂടെ മാത്രം. വാഹനങ്ങൾ വാടകക്കെടുക്കുന്നത് പൂർണമായും ഓൺലൈൻ വഴിയാക്കുന്നു. റെൻറ് എ കാർ സേവനം ഓൺലൈൻ വഴിയാക്കുന്നതിനുള്ള സംവിധാനം ഒരു മാസത്തിനകം ആരംഭിക്കുമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ഹെഡ് മാജിദ് അൽസഹ്‌റാനി പറഞ്ഞു. വാഹനങ്ങൾ വാടകക്ക് കിട്ടുന്ന എല്ലാ സേവനങ്ങളും ഓൺലൈനിലൂടെ മാത്രമാക്കുന്ന സമഗ്രപദ്ധതിയുടെ തുടക്കം ഒരു മാസത്തിനുള്ളിൽ ആരംഭിക്കും.
ആദ്യഘട്ടത്തിൽ റെൻറ് എ കാർ സേവനങ്ങൾ ഓൺലൈനിലാക്കും. രണ്ടാം ഘട്ടത്തിൽ ട്രക്കുകൾ വാടകക്ക് കിട്ടുന്ന സേവനവും ഓൺലൈനിലാകും. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾ അനുവദിക്കില്ല. ഉപയോഗ യോഗ്യമല്ലാത്തതോ സുരക്ഷാപ്രശ്നങ്ങളിൽ പെട്ടതോ ആയ വാഹങ്ങളും സേവനത്തിൽ നിന്ന് ഒഴിവാക്കും. വാടകക്ക് നൽകുന്നവരുടെയും എടുക്കുന്നവരുടെയും അവകാശങ്ങൾ പൂർണമായും സംരക്ഷിക്കുക എന്നതാണ് ഓൺലൈൻ സേവനത്തിന്‍റെ ലക്ഷ്യമെന്നും മാജിദ് അൽസഹ്‌റാനി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam