സൗദി അറേബ്യയില്‍ 436 പേര്‍ കൂടി കൊവിഡ് മുക്തരായി

Published : Nov 17, 2020, 11:47 PM IST
സൗദി അറേബ്യയില്‍ 436 പേര്‍ കൂടി കൊവിഡ് മുക്തരായി

Synopsis

7122 പേര്‍ രാജ്യത്തെ  വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ തുടരുന്നു. ഇതില്‍ 816 പേര്‍ ഗുരുതരസ്ഥിതിയിലാണ്.

റിയാദ്: സൗദി അറേബ്യയില്‍ ചൊവ്വാഴ്ച 436 പേര്‍ കൊവിഡ് മുക്തരായി. പുതുതായി 362 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 16 പേര്‍ മരിച്ചു.  ആകെ കൊവിഡ് കേസുകളുടെ എണ്ണം 353918 ആയി. രോഗമുക്തരുടെ ആകെ എണ്ണം 341104 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5692 ആണ്.

7122 പേര്‍ രാജ്യത്തെ  വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ തുടരുന്നു. ഇതില്‍ 816 പേര്‍ ഗുരുതരസ്ഥിതിയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി  നിരക്ക് 96.5 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ് തത് മദീനയിലാണ്, 49. റിയാദ് 35, മക്ക 29, ഹാഇല്‍ 21, ഖമീസ് മുശൈത് 16, ഹുഫൂഫ് 14, യാംബു 12, ബല്ലസ്മര്‍ 12, ത്വാഇഫ് 10, അല്‍അയ്‌സ് 8, മിദ്‌നബ് 8, ജിദ്ദ 8,  ബുറൈദ 7, നാരിയ 7, എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയായി, പൊലീസ് എത്തുമ്പോൾ അബോധാവസ്ഥയിൽ സുപ്രിയ, ഓസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ടു, ഭർത്താവ് പിടിയിൽ
പ്രവാസികൾക്കും ആശ്വാസം, സൗദിയിൽ ബാങ്ക് സേവന നിരക്കുകൾ വെട്ടിക്കുറച്ചു