Saudi Covid Report : സൗദിയില്‍ 252 പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് മരണം

Published : Dec 22, 2021, 08:34 PM IST
Saudi Covid Report :  സൗദിയില്‍ 252 പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് മരണം

Synopsis

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,202 പേരില്‍ 30 പേരുടെ നില ഗുരുതരമാണ്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ആശങ്കയേറ്റി ഇന്ന് 252 പേര്‍ക്ക് കൂടി കൊവിഡ്(Covid ). അമ്പതില്‍ താഴെ പോയ പ്രതിദിന കണക്കാണ് ഒറ്റയടിക്ക് പലമടങ്ങ് വര്‍ധിച്ചത്. നിലവിലെ രോഗികളില്‍ 109 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5,51,462 ആയി. ആകെ രോഗമുക്തി കേസുകള്‍ 5,40,393 ആണ്. ആകെ മരണസംഖ്യ 8,867 ആയി. ഇന്ന് രാജ്യത്ത് ആകെ 32,536,75 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി.  

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,202 പേരില്‍ 30 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,711,109 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,901,754 എണ്ണം ആദ്യ ഡോസ് ആണ്. 22,985,510 എണ്ണം സെക്കന്‍ഡ് ഡോസും. 1,730,628 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 823,845 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 91, ജിദ്ദ 51, മക്ക 29, ദമ്മാം 11, അറാര്‍ 10, മദീന 8, ഖോബാര്‍ 6, തായിഫ് 4, അല്‍ബാഹ 3, ഹുഫൂഫ് 3, മുബറസ് 3, തബൂക്ക്, മജ്മഅ, ദവാദ്മി, യാംബു, തുറൈഫ്, ജുബൈല്‍, ഖത്വീഫ്, ഖര്‍ജ് എന്നിവിടങ്ങളില്‍ രണ്ട് വീതവും മറ്റ് 17 സ്ഥലങ്ങളില്‍ ഓരോന്നും രോഗികള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിലെ അബ്ദലി റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്
ബ്യൂട്ടി സലൂണിൽ എത്തിയ യുവതിയുടെ പഴ്സിൽ നിന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു, കുവൈത്തിൽ അന്വേഷണം