
റിയാദ്: സൗദി അറേബ്യയില്‍ 434 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധഭാഗങ്ങളിലായി മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളില്‍ 263 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 758,795 ആയി. ആകെ രോഗമുക്തരുടെ എണ്ണം 743,572 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,114 ആയി തുടരുന്നു. രോഗബാധിതരില്‍ 6,109 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇതില്‍ 63 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 22,586 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.ജിദ്ദ 146, റിയാദ് 73, മക്ക 65, മദീന 64, ദമ്മാം 20, അബഹ 10, ത്വാഇഫ് 8, ഹുഫൂഫ് 7, യാംബു 4, ജീസാന്‍ 3, അല്‍ഖര്‍ജ് 3, ബുറൈദ 2, ഖമീസ് മുശൈത്ത് 2, നജ്‌റാന്‍ 2, റാബിഖ് 2, ദഹ്‌റാന്‍ 2, അലൈത്ത് 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,857,924 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,490,962 ആദ്യ ഡോസും 24,840,782 രണ്ടാം ഡോസും 13,526,180 ബൂസ്റ്റര്‍ ഡോസുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ