
റിയാദ്: സൗദിയിൽ 530 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു മരണവും പുതുതായി രേഖപ്പെടുത്തി. നിലവിലെ രോഗികളിൽ 532 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,66,726 ഉം രോഗമുക്തരുടെ എണ്ണം 7,51,177 ഉം ആയി.
ആശുപത്രിയില്‍ വെച്ച് വനിതാ നഴ്സിനെ ആക്രമിച്ചു; വീഡിയോ വൈറലായതോടെ ഒരാള്‍ അറസ്റ്റില്‍
രാജ്യത്തെ ആകെ മരണം 9,144 ആയി ഉയർന്നു. നിലവിൽ 6,405 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 82 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കൊവിഡ് മുക്തിനിരക്ക് 97.97 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 155, ജിദ്ദ 148, ദമ്മാം 60, മക്ക 42, മദീന 35, അബഹ 13, ഹുഫൂഫ് 9, വാദി ദവാസിർ 6, ത്വാഇഫ് 5.
റിയാദ്: സൗദിക്കകത്ത് നിന്നും ഈ വര്‍ഷത്തെ തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് റിസര്‍വേഷന്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആഭ്യന്തര ഹജ്ജ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ചുമതലയുള്ള ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സഈദ് അല്‍ ജുഹാനി അറിയിച്ചു.
മിനയിലെ ഹജ്ജ് ടവറുകള്‍ ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടന കമ്പനികള്‍ നല്‍കുന്ന പാക്കേജുകള്‍ക്ക് പുറമെ ഈ വര്‍ഷം ഹോട്ടല്‍ മുറികള്‍ക്ക് സമാനമായി ഇതാദ്യമായി നവീകരിച്ച ടെന്റുകളുള്‍പ്പെടുന്ന 'ഹോസ്പിറ്റാലിറ്റി 1, 2 എന്നിങ്ങനെ മറ്റു പാക്കേജുകളുമുണ്ടായിരിക്കും. ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പാക്കേജുകള്‍ക്കനുസൃതമായി തീര്‍ഥാടകര്‍ക്ക് ടെന്റിനകത്ത് ഫ്രഷ് ആയിട്ടുള്ള ഭക്ഷണം വിതരണം നടത്തും.
ഇതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ചിരുന്ന അതെ രീതിതന്നെയായിരിക്കും പിന്തുടരുകയെന്നും സഈദ് അല്‍ ജുഹാനി അറിയിച്ചു. ഈ വര്‍ഷം സ്വദേശികളും വിദേശികളുമായി ഒന്നര ലക്ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഹജ്ജിന് അവസരമുണ്ടാവുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam