കൊവിഡ്: സൗദിയില്‍ 63 പുതിയ രോഗികള്‍, 71 പേര്‍ സുഖം പ്രാപിച്ചു

By Web TeamFirst Published Sep 20, 2021, 8:49 PM IST
Highlights

5,46,612 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,602 പേര്‍ രോഗമുക്തരായി.

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതുതായി 63 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരില്‍ 71 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 45,291 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു.

5,46,612 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,602 പേര്‍ രോഗമുക്തരായി. 8,667 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,343 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. 339 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: മക്ക 15, റിയാദ് 13, കിഴക്കന്‍ പ്രവിശ്യ 7, മദീന 5, അല്‍ഖസീം 5, നജ്‌റാന്‍ 5, അസീര്‍ 3, ജീസാന്‍ 3, ഹായില്‍ 3, തബൂക്ക് 1, അല്‍ജൗഫ് 1, അല്‍ബാഹ 1, വടക്കന്‍ അതിര്‍ത്തി മേഖല 1. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ 40,885,431 ഡോസ് കവിഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!