
റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകള്‍ വീണ്ടും അഞ്ഞൂറിന് മുകളില്‍. പുതുതായി 606 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 367 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയില്‍ രണ്ടുപേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 803,76 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 787,966 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,232 ആയി. രോഗബാധിതരില്‍ 6,566 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 150 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 18,098 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.
Read Also: പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഇരുനൂറിലേറെ തസ്തികകളില്‍ സ്വദേശിവത്കരണം
റിയാദ് 184, ജിദ്ദ 100, ദമ്മാം 73, മക്ക 40, മദീന 35, അബ്ഹ 19, ബുറൈദ 12, ഹുഫൂഫ് 12, ത്വാഇഫ് 8, അല്‍ഖര്‍ജ് 8, ഉനൈസ 7, ദഹ്‌റാന്‍ 7, ഖമീസ് മുശൈത്ത് 6, അല്‍റസ് 6, ഹാഇല്‍ 5, ജീസാന്‍ 5, ഖോബാര്‍ 4, അല്‍ബാഹ 3, നജ്‌റാന്‍ 3, യാംബു 3, ഖത്വീഫ് 3, ബ്ലല്ലസ്മര്‍ 3, തബൂക്ക് 2, ദവാദ്മി 2, സാറാത് ഉബൈദ 2, ജുബൈല്‍ 2, ബിജാദിയ 2, താദിഖ് 2, ഹുത്ത ബനീ തമീം 2, സാംത 2, അല്‍ഉല 2, ഹഫര്‍ 2, നാരിയ 2, ഖഫ്ജി 2, വാദി ദവാസിര്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,700,629 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ