മൂന്ന് രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കരമാര്‍ഗമുള്ള പ്രവേശനം വിലക്കി

By Web TeamFirst Published Mar 7, 2020, 4:12 PM IST
Highlights

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നീ എയര്‍പോര്‍ട്ടുകള്‍ വഴിയാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. 

റിയാദ്: കൊറോണ വൈറസ് വ്യാപിക്കാതിരിക്കുന്ന മുന്‍കരുതലുകളുടെ ഭാഗമായി മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള പ്രവേശനം വിലക്കി സൗദി അറേബ്യ. യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനമാണ് തടഞ്ഞത്. ഇനി മുതല്‍ വ്യോമ മാര്‍ഗം മാത്രമായിരിക്കും ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് പ്രവേശിക്കാനാവുക.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നീ എയര്‍പോര്‍ട്ടുകള്‍ വഴിയാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവിടങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ യാത്രക്കാരെ നിരീക്ഷിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും.  അതേസമയം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ട്രക്കുകളെ കര്‍ശന പരിശോധനയ്ക്ക് ശേഷം കടത്തിവിടുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചിട്ടുണ്ട്. 

click me!