സൗദിയില്‍ വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട്; ഡോക്ടര്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍

By Web TeamFirst Published Dec 18, 2020, 2:31 PM IST
Highlights

സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് പണം വാങ്ങി, വ്യജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു ഇവരുടെ രീതി. 

റിയാദ്: സൗദി അറേബ്യയില്‍ വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നല്‍കിയ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തു. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്‍തിരുന്ന ഒരു ഡോക്ടര്‍ ഉള്‍പ്പെട്ട നാലംഗ സംഘമാണ് വ്യാജ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വില്‍പന നടത്തിയിരുന്നത്. 

പിടിയിലായവരില്‍ മൂന്ന് പേര്‍ ഈജിപ്‍തുകാരും ഒരാള്‍ സിറിയക്കാരനുമാണ്. സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് പണം വാങ്ങി, വ്യജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു ഇവരുടെ രീതി. 1.20 ലക്ഷം റിയാല്‍ ഇത്തരത്തില്‍ പ്രതികള്‍ സമ്പാദിച്ചിരുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

click me!