പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള ചികിത്സാ മരുന്നുകൾ സൗദിയിൽ നിർമിക്കാൻ കരാർ

Published : Apr 30, 2025, 10:26 PM IST
പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള ചികിത്സാ മരുന്നുകൾ സൗദിയിൽ നിർമിക്കാൻ കരാർ

Synopsis

മരുന്നുകള്‍ സൗദിയില്‍ ഉദ്പാദിപ്പിക്കുന്നതിനായി  ലെവേര ഫാർമസ്യൂട്ടിക്കൽ ഇൻവെസ്റ്റ്മെൻറ് കമ്പനി, ഡാനിഷ് കമ്പനി നോവോ നോർഡിസ്കുമായി ധാരണാപത്രം ഒപ്പിട്ടു. 

റിയാദ്: പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള ജിഎൽപി-വൺ ചികിത്സ മരുന്നുകളുടെ നിർമാണം തദ്ദേശിവത്കരിക്കുന്നതിന് ലെവേര ഫാർമസ്യൂട്ടിക്കൽ ഇൻവെസ്റ്റ്മെൻറ് കമ്പനി, ഡാനിഷ് കമ്പനി നോവോ നോർഡിസ്കുമായി ധാരണാപത്രം ഒപ്പുവച്ചു. ചടങ്ങിൽ നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് പങ്കെടുത്തു. ബയോടെക്‌നോളജി മേഖലയിൽ ഗുണപരമായ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നിക്ഷേപ മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഈ നടപടി. നൂതന ചികിത്സകളുടെ പ്രാദേശിക ഉൽപ്പാദനം സാധ്യമാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.

കമ്പനിയുടെ മാതൃരാജ്യമായ ഡെൻമാർക്കിന് പുറത്തുള്ള ആദ്യത്തെ രാജ്യമാണ് സൗദി. നൂതന തരം ഔഷധങ്ങളുടെ നിർമാണ സാങ്കേതികവിദ്യ പ്രാദേശികവൽക്കരിക്കുന്നതിന് കമ്പനിയുടെ അംഗീകാരം ഇത് നേടുന്നു. ദേശീയ ബയോടെക്‌നോളജി സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പുരോഗതിയെയും ഇത് പ്രതിഫലിപ്പിക്കുന്നു. സെമാഗ്ലൂറ്റൈഡ്, ഓസെംപിക്, വിഗോവി തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ജി.എൽ.പി-വൺ ചികിത്സകൾക്കായുള്ള പ്രാദേശിക ആവശ്യം നിറവേറ്റുന്നതിനായി ഉൽപ്പാദനം പ്രാദേശികവൽക്കരിക്കുന്നതും ഈ ചികിത്സകൾക്ക് ഒരു പ്രാദേശിക കേന്ദ്രം സ്ഥാപിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു. 

Read Also -  ഡെലിവറി ജീവനക്കാരന്‍റെ കൈ തല്ലിയൊടിച്ചു, ചോദ്യം ചെയ്ത പൊലീസുകാരന്‍റെ തലയിൽ ആഷ് ട്രേ കൊണ്ടടിച്ച് യുവാവ്, കേസ്

ഏറ്റവും ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി രാജ്യത്തെ ആധുനിക നിർമാണ സ്ഥാപനങ്ങളിലൂടെ നിർമിച്ച മരുന്നുകൾ പ്രാദേശിക, അന്തർദേശീയ വിപണികളിലേക്ക് കയറ്റുമതി ചെയ്യലും കരാറിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ
ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു