ഡെലിവറി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് യുവാവ് സിഗരറ്റ് ആഷ് ട്രേ എടുത്ത് ഒരു പൊലീസുകാരന്‍റെ തലയിൽ അടിച്ചത്.
കുവൈത്ത് സിറ്റി: ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ റെസ്റ്റോറന്‍റ് ജീവനക്കാരനെ മർദ്ദിച്ച് കൈ ഒടിച്ച കുവൈത്തി പൗരനെതിരെ കേസ്. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ തലയിൽ സിഗരറ്റ് ആഷ് ട്രേ കൊണ്ട് അടിക്കുകയും ചെയ്തതിന് മറ്റൊരു കേസും ചുമത്തിയിട്ടുണ്ട്.
മുബാറക് അൽ കബീറിലെ വീട്ടിൽ ഒരു പൗരൻ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തു. ഓർഡർ വീട്ടിലെത്തിയപ്പോൾ, താൻ ഓർഡർ ചെയ്ത ഭക്ഷണം സംബന്ധിച്ച് അയാൾ ഡെലിവറി ജീവനക്കാരനുമായി തർക്കിച്ചു. തുടര്‍ന്ന് ഡെലിവറി ജീവനക്കാരനെ മർദ്ദിക്കുകയും അയാളുടെ കൈ ഒടിക്കുകയും ചെയ്തെന്നാണ് അധികൃതർ പറയുന്നത്.
Read Also - ചവറ്റുകുട്ടയിലെ രക്തം പുരണ്ട വസ്ത്രങ്ങൾ നിർണായകമായി, പ്രവാസിയെ കൊന്ന് മരുഭൂമിയിൽ തള്ളിയ പ്രതിക്ക് വധശിക്ഷ
പരിക്കേറ്റ ജീവനക്കാരൻ മെഡിക്കൽ റിപ്പോർട്ടുമായി പൊലീസ് സ്റ്റേഷനിൽ പൗരനെതിരെ പരാതി നൽകി. തുടർന്ന് പൗരനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്റ്റേഷനിലെത്തിയപ്പോൾ സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്യവേ, അയാൾ മേശപ്പുറത്തിരുന്ന സിഗരറ്റ് ആഷ് ട്രേ എടുത്ത് ഒരു പൊലീസുകാരന്‍റെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു. പൊലീസുകാരനും പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.


