സൗദിയിൽ വനിതകൾക്ക് ജോലിയ്ക്കിടയിൽ വിശ്രമം നിർബന്ധമാക്കി

By Web TeamFirst Published May 12, 2019, 9:57 AM IST
Highlights

വിശ്രമത്തിനും നമസ്‌കാരത്തിനും സമയം അനുവദിക്കാതെ തുടർച്ചയായി അഞ്ചു മണിക്കൂറിലധികം വനിതകളെകൊണ്ട് ജോലി ചെയ്യിപ്പിക്കാൻ പാടില്ല. കൂടാതെ ഒരു തവണ വിശ്രമത്തിനു നൽകുന്ന സമയം അര മണിക്കൂറിൽ  കുറയാനും പാടില്ല.

റിയാദ്: സൗദിയിൽ വനിതകൾക്ക് ജോലിക്കിടയിൽ വിശ്രമം നിർബന്ധമാക്കി. വിശ്രമത്തിന് നൽകുന്ന സമയം അര മണിക്കൂറിൽ കുറയാൻ പാടില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.  

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വനിതകൾക്ക് ജോലിക്കിടയിൽ നിർബന്ധമായും വിശ്രമം നൽകണമെന്ന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയമാണ് അറിയിച്ചത്. വിശ്രമത്തിനും നമസ്‌കാരത്തിനും സമയം അനുവദിക്കാതെ തുടർച്ചയായി അഞ്ചു മണിക്കൂറിലധികം വനിതകളെകൊണ്ട് ജോലി ചെയ്യിപ്പിക്കാൻ പാടില്ല. കൂടാതെ ഒരു തവണ വിശ്രമത്തിനു നൽകുന്ന സമയം അര മണിക്കൂറിൽ  കുറയാനും പാടില്ല.

വിശ്രമ സമയത്തു തൊഴിൽ സ്ഥലത്തു നില്ക്കാൻ വനിതാ ജീവനക്കാരെ നിർബന്ധിക്കാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ സ്വകാര്യ മേഖലയില്‍ ആറു ലക്ഷത്തോളം  സ്വദേശി വനിതകൾ  ജോലിചെയ്യുന്നുണ്ട്. വനിതകളെ കൂടുതൽ മേഖലകളിൽ ജോലിക്ക് പ്രാപ്തരാക്കുന്നതിനായി തൊഴിൽ മന്ത്രാലയം പരിശീലനവും നൽകുന്നുണ്ട്.

click me!