സ്വദേശിവത്കരണം: ഉന്നത തസ്തികകളിൽ ഇനി സൗദികൾ മതിയെന്ന് നിർദേശം

By Web TeamFirst Published Dec 30, 2019, 11:56 AM IST
Highlights

സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ സ്വദേശിവത്കരണം 75 ശതമാനമായി ഉയര്‍ത്താനുള്ള കരട് നിർദേശം സൗദി ശൂറാ കൗണ്‍സിൽ അംഗീകരിച്ചു

റിയാദ്: ഉന്നത പദവികളിൽ ഇനി സ്വദേശി പൗരന്മാർ ജോലി ചെയ്താൽ മതിയെന്ന് സൗദി ശൂറാ കൗൺസിലിന്‍റെ തീരുമാനം. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിലെ സ്വദേശിവത്കരണം 75 ശതമാനമായി ഉയര്‍ത്താനുള്ള കരട് നിർദേശത്തിനാണ് ഇന്നലെ സൗദി ശൂറാ കൗണ്‍സിൽ  അംഗീകാരം നൽകിയത്. 

Read Also: സൗദിയിൽ ന്യൂഇയർ ആഘോഷത്തിന് അനുമതിയില്ല

തൊഴിലില്ലായ്മ നിരക്ക് കുറക്കുകയാണ് ലക്ഷ്യം. ശൂറാ കൗണ്‍സിലിലെ സാമൂഹിക - കുടുംബ - യുവജന കാര്യങ്ങൾക്കുള്ള സമിതിയാണ് കരട് നിർദേശം മുന്നോട്ടുവെച്ചത്.  സ്ഥാപനത്തിലെ ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 75 ശതമാനത്തില്‍ കുറയാന്‍ പാടില്ല. യോഗ്യരായ സ്വദേശികളെ ലഭിക്കാതെ വന്നാല്‍ മാത്രം ഉന്നത പദവികളിൽ താല്‍ക്കാലികമായി വിദേശിയെ നിയമിക്കാന്‍ അനുവാദമുണ്ടാകും. 
Read Also: സൗദിയിലെ നൃത്തവേദിയിൽ കത്തിവീശി ആക്രമണം: പ്രതിക്ക് വധശിക്ഷ 

click me!