ഓഫീസുകളിൽ നേരിട്ടെത്തേണ്ട, സൗദിയിൽ സന്ദർശന വിസ അബ്ഷിർ വഴി ഓൺലൈനായി പുതുക്കാം, അറിയിച്ച് ജവാസത്

Published : Jul 25, 2026, 10:42 AM IST
saudi jawazat

Synopsis

സൗദി പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്) സിംഗിൾ, മൾട്ടിപ്പിൾ വിസിറ്റ് വിസകൾ ദീർഘിപ്പിക്കുന്നതിനുള്ള സേവനം അബ്ഷിർ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയിരിക്കുന്നു. സ്പോൺസറുടെ അബ്ഷിർ അക്കൗണ്ട് വഴി, ട്രാഫിക് പിഴവുകളില്ലാതെയും സാധുവായ മെഡിക്കൽ ഇൻഷുറൻസോടുകൂടിയും വിസ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുൻപ് അപേക്ഷിക്കാം.

റിയാദ്: സിംഗിൾ, മൾട്ടിപ്പിൾ വിസിറ്റ് വിസകൾ ദീർഘിപ്പിക്കുന്നതിനുള്ള സേവനങ്ങൾ അബ്ഷിർ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയതായി സൗദി പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്) അറിയിച്ചു. പൗരന്മാർക്കും പ്രവാസികൾക്കും ജവാസത് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.

വിസയുടെ സ്പോൺസറുടെ അബ്ഷിർ അക്കൗണ്ട് വഴിയാണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതെന്ന് ജവാസത് ‘എക്സ്’ പ്ലാറ്റ്‌ഫോം വഴി വ്യക്തമാക്കുന്നു. ഇതിനായി സന്ദർശകെൻറ പേരിൽ അടക്കാത്ത ട്രാഫിക് പിഴവുകൾ ഉണ്ടാകരുത്, കൃത്യമായ കാലാവധിയുള്ള മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം, വിസ ദീർഘിപ്പിക്കുന്നതിനുള്ള ഫീസ് അടച്ചിരിക്കണം, കൂടാതെ പാസ്‌പോർട്ടിന് പ്രാബല്യം ഉണ്ടായിരിക്കണം എന്നിവയാണ് പ്രധാന നിബന്ധനകൾ.

അപേക്ഷ സമർപ്പിക്കുന്ന സമയത്ത് സന്ദർശകൻ സൗദി അറേബ്യയ്ക്കുള്ളിൽ ഉണ്ടായിരിക്കണം. വിസയുടെ കാലാവധി അവസാനിക്കാൻ ഏഴ് ദിവസമോ അതിൽ കുറവോ ബാക്കിയുള്ളപ്പോഴോ, അല്ലെങ്കിൽ വിസ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിലോ (വിസ അവസാനിച്ച ദിവസവും ഉൾപ്പെടെ) മാത്രമേ നീട്ടാനുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയൂ. അബ്ഷിർ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് ‘മൈ സർവീസസ്’ എന്ന വിഭാഗത്തിൽനിന്ന് ‘പാസ്‌പോർട്ട്’ തിരഞ്ഞെടുത്ത്, അതിലെ ‘വിസിറ്റേഴ്‌സ് സർവീസസ്’ വഴിയാണ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കേണ്ടതെന്നും ജവാസത് കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിലെ അബ്ദലി അതിർത്തി ചെക്ക്‌പോസ്റ്റിൽ ഡ്രോൺ ആക്രമണം; ആളപായമില്ല
സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു