
റിയാദ്: സൗദിയിൽ പ്രവാസികളായ അക്കൗണ്ടൻറ്റുമാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി പുതിയ നിയമം. തൊഴിൽ, സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്‍റെ പുതിയ നിയമം നടപ്പാക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ നിയമം നിലവിൽ വരും. വ്യാജ രേഖകൾ ഉപയോഗിച്ച് അക്കൗണ്ടന്‍റായും ഓഡിറ്ററായും ജോലി ചെയ്യുന്നവരെ കണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം. 2020 അവസാനത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയിൽ 20,000 അക്കൗണ്ടിംഗ് തസ്‌തികകൾ സ്വദേശിവൽക്കരിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam