സൗദിയിലെ വാണിജ്യ മേഖലയിലും സ്വദേശിവത്കരണം ആരംഭിക്കുന്നു

Published : Aug 29, 2018, 12:31 AM ISTUpdated : Sep 10, 2018, 02:46 AM IST
സൗദിയിലെ വാണിജ്യ മേഖലയിലും സ്വദേശിവത്കരണം ആരംഭിക്കുന്നു

Synopsis

സമ്പൂർണ സ്വദേശിവൽക്കരണമാണ് ഈ മേഖലകളിൽ പ്രഖ്യാപിച്ചതെങ്കിലും വ്യാപാരികളുടെ അഭ്യർത്ഥനയെ തുടർന്നിതു പിന്നീടിത് 70 ശതമാനമാക്കി ഭേദഗതിചെയ്തു


ദമാം: സൗദിയിൽ വാണിജ്യ മേഖലകളിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടം അടുത്തമാസം 11ന് തുടങ്ങും. വസ്ത്ര, വാഹന, ഫർണിച്ചർ വിപണന മേഖലകളിലാണ് ആദ്യം സ്വദേശിവത്കരണം നടപ്പാക്കുന്നത്. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനായാണ് വാണിജ്യ മേഖലകളിലെ 12 വിഭാഗങ്ങളിൽ തൊഴിൽ മന്ത്രാലയം സ്വദേശിവൽക്കരണം പ്രഖ്യാപിച്ചത്.

സമ്പൂർണ സ്വദേശിവൽക്കരണമാണ് ഈ മേഖലകളിൽ പ്രഖ്യാപിച്ചതെങ്കിലും വ്യാപാരികളുടെ അഭ്യർത്ഥനയെ തുടർന്നിതു പിന്നീടിത് 70 ശതമാനമാക്കി ഭേദഗതിചെയ്തു. വസ്ത്രണ വിപണന മേഖല, ഫര്‍ണീച്ചര്‍, വാഹന വിപണനം, ഓഫീസ്- വീട്ടുപകരണങ്ങള്‍, പാദരക്ഷകൾ, സ്പോർസ് ഷൂ, സൗന്ദര്യ വർദ്ധകവസ്തുക്കള്‍, സൈനിക യൂണിഫോം തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലാണ് ഒന്നാം ഘട്ട സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്.

ഈ മേഖലകളിലെ അഞ്ചില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരു വിദേശിയെ ശുചീകരണ തൊഴിലാളിയായോ കയറ്റിയിറക്കൽ തൊഴിലിനു വേണ്ടിയോ നിയമിക്കാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

എന്നാൽ, അഞ്ചില്‍ കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ ശുചീകരണത്തിനായും കയറ്റിയിറക്കാനുമായുള്ള തൊഴിലാളികളുടെ എണ്ണം 20 ശതമാനത്തില്‍ കൂടാൻ പാടില്ല. ടെക്‌നിഷ്യന്മാരായോ ശുചീകരണ തൊഴിലാളിയായോ കയറ്റിയിറക്കൽ തൊഴിലിനു വേണ്ടിയോ നിയമിക്കപ്പെടുന്ന വിദേശികള്‍ക്ക് പ്രത്യേക യുണിഫോം വേണമെന്നും വ്യവസ്ഥയുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു