
റിയാദ്: സൗദി അറേബ്യയിൽ വിദേശി ജോലിക്കാർക്ക് തിരിച്ചടി നൽകി കൂടുതൽ മേഖലകളിൽ തൊഴിൽ സ്വദേശിവത്കരണം. ജോലി ചെയ്യുന്ന റസ്റ്റോറൻറുകള്‍, കഫേകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെയും വിദ്യാഭ്യാസ, നിയമ മേഖലകളിലെയും തസ്തികകളിലാണ് നിശ്ചിത ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തൊഴിൽ മന്ത്രാലയം ഒരുങ്ങുന്നത്.
റസ്റ്റോറൻറുകളിലും കോഫി ഷോപ്പുകളിലും ഇന്ത്യക്കാരുൾപ്പെടെ ധാരാളം വിദേശികൾ തൊഴിലെടുക്കുന്നുണ്ട്. ഷോപ്പിങ് മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലും ധാരാളം പ്രവാസികൾ തൊഴിലെടുക്കുന്നുണ്ട്. എത്ര ശതമാനമാണ് ഈ മേഖലകളിലെ സ്വദേശിവത്കരണം എന്ന് തൊഴിൽ മന്ത്രാലയം നിശ്ചയിച്ചിട്ടില്ല. സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഈ മേഖലകളിലും സ്വദേശിവത്കരണ നടപടി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ ഉടനെയുണ്ടാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam