
റിയാദ്: സൗദി അറേബ്യയിൽ ആറ് തൊഴിൽ മേഖലകളിൽ നിന്ന് കൂടി വിദേശ തൊഴിലാളികൾ പുറത്താകും. ലോ-കൺസൾട്ടിങ്, ലോയേഴ്‍സ് ഓഫീസ്, കസ്റ്റംസ് ക്ലിയറൻസ്, റിയൽ എസ്റ്റേറ്റ്, സിനിമ, ഡ്രൈവിങ് സ്കൂളുകൾ എന്നിവയിലെയും സാങ്കേതിക, എൻജിനീയറിങ് മേഖലയിലേയും തൊഴിലുകളിലാണ് പുതുതായി സ്വദേശിവത്കരണം നടപ്പാക്കുന്നത്.
രാജ്യത്തെ പൗരന്മാരായ യുവതീയുവാക്കൾക്കായി ഈ തൊഴിലുകളിൽ വലിയൊരു പങ്ക് സംവരണം ചെയ്യും. ഇങ്ങനെ പൗരന്മാർക്ക് പുതുതായി 40,000 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് തൊഴിൽ മന്ത്രി എഞ്ചി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി അറിയിച്ചു. നിലവിൽ ഈ രംഗങ്ങളിൽ തൊഴിലെടുക്കുന്ന നിരവധി പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് മാത്രമല്ല, സൗദി അറേബ്യയിൽ ഉപജീവനം തേടാനാഗ്രഹിക്കുന്ന വിദേശരാജ്യങ്ങളിലെ പുതിയ ഭാഗ്യാന്വേഷികൾക്ക് തിരിച്ചടിയുമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam