
റിയാദ്: സൗദിയില്‍ ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ ഉദ്പാദന, വിതരണ രംഗത്തെ തൊഴിലുകളിലെ സ്വദേശിവത്കരണം ഏപ്രില്‍ 11 മുതല്‍ നടപ്പാകും. ലബോറട്ടറികള്‍, എക്സ്റേ, ഫിസിയോ തെറാപ്പി, ചികിത്സാ, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60 ശതമാനം സ്വദേശിവല്‍ക്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്.
ഈ തൊഴിലുകളില്‍ സ്വദേശി സ്പെഷ്യലിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലും ടെക്നീഷ്യന്മാരുടെ വേതനം 5,000 റിയാലുമായും നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ കുറവ് വേതനം ലഭിക്കുന്നവരെ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരെന്നോണം പരിഗണിച്ച് സ്വദേശിവല്‍ക്കരണ അനുപാതത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കില്ല. മെഡിക്കല്‍ ഉപകരണ മേഖലയില്‍ സെയില്‍സ്, പരസ്യം, ഉപകരണങ്ങള്‍ പരിചയപ്പെടുത്തല്‍ എന്നീ തൊഴിലുകളില്‍ ആദ്യ ഘട്ടത്തില്‍ 40 ശതമാനവും രണ്ടാം ഘട്ടത്തില്‍ 80 ശതമാനവും സൗദിവല്‍ക്കരണമാണ് പാലിക്കേണ്ടത്.
മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട എന്‍ജിനീയറിംഗ്, ടെക്നിക്കല്‍ തൊഴിലുകളില്‍ ആദ്യ ഘട്ടത്തില്‍ 30 ശതമാനവും രണ്ടാം ഘട്ടത്തില്‍ 50 ശതമാനവും സൗദിവല്‍ക്കരണം പാലിക്കണം. ഈ മേഖലയില്‍ സൗദി എന്‍ജിനീയര്‍മാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും ബാച്ചിലര്‍ ബിരുദ ധാരികളുടെയും മിനിമം വേതനം 7,000 റിയാലും ഡിപ്ലോമ ബിരുദധാരികളുടെ മിനിമം വേതനം 5,000 റിയാലും ആയും നിര്‍ണയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ