65 ശതമാനം വരെ സ്വദേശിവത്കരണം, പ്രവാസി മലയാളികൾക്ക് തിരിച്ചടിയായി പുതിയ നിയമം പ്രാബല്യത്തിൽ

Published : Jul 29, 2025, 10:42 AM IST
twenty five per cent Saudization in engineering sector

Synopsis

അഞ്ചോ അതിലധികമോ ജീവനക്കാരുള്ള ഫാർമസി സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമാണ്. ദന്തൽരംഗത്തെ സൗദിവൽക്കരണ നിരക്കുകൾ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്നതിനുള്ള ആദ്യ ഘട്ടമാണ് ഞായറാഴ്ച (ജൂലൈ 27) ആരംഭിച്ചത്.

റിയാദ്: സൗദിയിൽ ഫാർമസി, ദന്താശുപത്രി ജോലികളിൽ നിന്ന് നല്ലൊരു ശതമാനം വിദേശികൾ പുറത്താവും. പുതിയ സ്വദേശിവത്കരണ നിയമം പ്രാബല്യത്തിൽ. ഈ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണ അനുപാതം വർധിപ്പിക്കുന്ന നടപടികൾക്ക് തുടക്കം. കമ്യൂണിറ്റി ഫാർമസികളിലും മെഡിക്കൽ കോംപ്ലക്സുകളിലും ഫാർമസി ജീവനക്കാരിൽ 35 ശതമാനവും ആശുപത്രികളിലെ ഫാർമസി ജീവനക്കാരിൽ 65 ശതമാനവും റെഗുലർ ഫാർമസികളിൽ 55 ശതമാനവുമായി വർധിപ്പിക്കുന്നതിനുള്ള തീരുമാനമാണ് നടപ്പാക്കാൻ തുടങ്ങിയത്. ദന്തചികിത്സാമേഖലയിലെ സ്വദേശി അനുപാതം 45 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

ഈ രംഗത്തെ ഏറ്റവും കുറഞ്ഞ ശമ്പളം 9,000 റിയാലായി ഉയർത്തുകയും ചെയ്തു. ഈ വർഷം ജനുവരിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് ഈ മേഖലകളിലെ സൗദിവൽക്കരണ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള ഫാർമസി സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമാണ്. ദന്തൽരംഗത്തെ സൗദിവൽക്കരണ നിരക്കുകൾ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്നതിനുള്ള ആദ്യ ഘട്ടമാണ് ഞായറാഴ്ച (ജൂലൈ 27) ആരംഭിച്ചത്. അടുത്ത ഘട്ടം 2026 ജൂലൈയിലാണ്. അപ്പോൾ 55 ശതമാനമായി ഉയർത്തും. മൂന്നോ അതിലധികമോ ജീവനക്കാരുള്ള ദന്തൽ സ്ഥാപനങ്ങൾക്കാണ് ആദ്യ ഘട്ടം തീരുമാനം ബാധകമാകുന്നത്. രാജ്യത്തുടനീളമുള്ള സ്വദേശി സ്ത്രീ പുരുഷ ഉദ്യോഗാർഥികൾക്ക് സുസ്ഥിര തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി