
റിയാദ്: ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ 28 തസ്തികളിലായി 23,000 തൊഴിലവസരങ്ങൾ സ്വദേശിവത്കരിക്കാൻ ലക്ഷ്യമിടുന്നതായി സൗദി ഗതാഗത ലോജിസ്റ്റിക്സ് അസിസ്റ്റൻറ് മന്ത്രി അഹമ്മദ് ബിൻ സുഫിയാൻ അൽഹസൻ പറഞ്ഞു.
‘വിഷൻ 2030െൻറ ലക്ഷ്യങ്ങൾക്കനുസൃതമായി യുവാക്കളുടെ ശാക്തീകരണം’ എന്ന തലക്കെട്ടിൽ അരങ്ങേറിയ മൂന്നാമത് ഖസീം യൂത്ത് എംപവർമെൻറ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചരക്കുലോറി ഗതാഗത മേഖലയിൽ 10,000ഉം യാത്രാവാഹന മേഖലയിൽ 3,000ഉം വ്യോമഗതാഗത മേഖലയിൽ 10,000ഉം തൊഴിലവസരങ്ങളാണ് സ്വദേശിവത്കരിക്കാൻ ലക്ഷ്യമിടുന്നത്.
Read Also - വിമാനം നിലംതൊടാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി; മലയാളി വയോധിക വിമാനത്തിൽ മരിച്ചു, മരണം ഉംറ കഴിഞ്ഞു മടങ്ങവെ
ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി ജോലികൾ ഇനി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും
റിയാദ്: സൗദി അറേബ്യയില്‍ ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികള്‍ക്ക് മാത്രമാക്കും. 14 മാസത്തിനുള്ളില്‍ നിയമം ഘട്ടം ഘട്ടമായി നടപ്പാക്കും. ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് നിയന്ത്രണം പുറപ്പെടുവിച്ചത്.
മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ച് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ യൂണിഫോം ധരിക്കണം. വിദേശികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണം. എന്നാല്‍ സ്വദേശികള്‍ യൂണിഫോം ധരിക്കേണ്ടതില്ല. മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം അനുവദിക്കാനും തീരുമാനമായി.
ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം വഴി തങ്ങളുടെ ഡ്രൈവർമാർക്കായി ഫെയ്‌സ് വെരിഫിക്കേഷൻ ഫീച്ചർ സജീവമാക്കാൻ ഡെലിവെറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ നിർബന്ധിക്കും. ലൈറ്റ് ട്രാൻസ്‌പോർട്ട് കമ്പനികൾക്ക് ഡെലിവെറി മേഖലയില്‍ പതിനാലു മാസത്തിന് ശേഷം വിദേശികളെ നിയോഗിക്കാനാകില്ല. ഘട്ടങ്ങളായാണ് ഈ തീരുമാനങ്ങൾ നടപ്പാക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam