സൗദിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ ജോലികളില്‍ സ്വദേശിവത്കരണം

By Web TeamFirst Published Jan 19, 2021, 3:36 PM IST
Highlights

ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ തൊഴിലുകളില്‍ സ്വദേശിവത്കരണത്തിന് വലിയ പ്രധാന്യമുണ്ട്. മരുന്നുകളുടെ സുരക്ഷക്കും വിതരണ മേഖലയിലെ ഭാവിയിലെ ഏത് സാഹചര്യങ്ങള്‍ക്കും അത് വളരെ പ്രധാനമാണ്.

റിയാദ്: രാജ്യത്തെ ഔഷധ നിര്‍മാണ, വിതരണ (ഫാര്‍മസ്യൂട്ടിക്കല്‍) വ്യവസായം സ്വദേശിവത്കരിക്കല്‍ ഗവണ്‍മെന്റിന്റെ മുന്‍ഗണനയിലുണ്ടെന്ന് സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. മദീന മേഖലയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റി സന്ദര്‍ശിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ തൊഴിലുകളില്‍ സ്വദേശിവത്കരണത്തിന് വലിയ പ്രധാന്യമുണ്ട്. മരുന്നുകളുടെ സുരക്ഷക്കും വിതരണ മേഖലയിലെ ഭാവിയിലെ ഏത് സാഹചര്യങ്ങള്‍ക്കും അത് വളരെ പ്രധാനമാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിലും ധനസഹായം, ലോജിസ്റ്റിക് എന്നിവ പിന്തുണക്കുന്നതിലും വ്യവസായ മേഖലയിലെ വകുപ്പുകള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജോലികള്‍ സ്വദേശിവത്കരിക്കുന്നതിനും സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രാധാന്യം കല്‍പിക്കണമെന്ന് നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രി പറഞ്ഞു.
 

click me!