സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്

Published : Feb 04, 2020, 12:17 AM IST
സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്

Synopsis

മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, ഫർമാസികൾ തുടങ്ങി ഫർമസിസ്റ്റുകളെ ജോലിക്കു വെയ്ക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്.

റിയാദ്: സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഫാർമസി മേഖലയിൽ രണ്ടു ഘട്ടങ്ങളിലായി അൻപതു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനാണ് തീരുമാനമെന്ന് തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജ്‌ഹി അറിയിച്ചു. ജൂലൈ 22 മുതലുള്ള ആദ്യ ഘട്ടത്തിൽ 20 ശതമാനവും അടുത്ത വർഷം ജൂലൈ 11 മുതലുള്ള രണ്ടാം ഘട്ടത്തിൽ 30 ശതമാനവും സ്വദേശിവൽക്കരണവും നടപ്പിലാക്കുമെന്ന് തൊഴിൽമന്ത്രി പറഞ്ഞു.

അഞ്ചും അതിൽ കൂടുതലും വിദേശ ഫർമസിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് സ്വദേശിവൽക്കരണം ബാധകം. മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, ഫർമാസികൾ തുടങ്ങി ഫർമസിസ്റ്റുകളെ ജോലിക്കു വെയ്ക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്.

അതേസമയം മരുന്ന് കമ്പനികളിലെയും ഏജൻസികളിലെയും വിതരണക്കാരിലെയും ഫാക്ടറികളിലെയും ഫർമസ്യൂട്ടികൾ പ്രൊഡക്ടസ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് പ്രൊഫഷനിൽ ജോലി ചെയ്യുന്ന ഫർമസിസ്റ്റുകളെ പുതിയ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി