ആഹാ കോളടിച്ചല്ലോ, പുതിയ അധ്യയന വർഷം 43% അവധി, മൊത്തം 135 അവധി ദിനങ്ങൾ! ക്ലാസ് 178 ദിവസം മാത്രം; പഠനത്തിനൊപ്പം സന്തോഷവും ലക്ഷ്യമിട്ട് യുഎഇ

Published : Aug 17, 2025, 01:43 PM IST
school holiday

Synopsis

പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഓഗസ്റ്റ് 25 ന് ക്ലാസ് തുടങ്ങും. ഡിസംബർ 8 ന് നാലാഴ്ചത്തെ വിന്‍റർ ബ്രേക്ക് എത്തും. മെയ് 15 ന് സ്പ്രിങ് ബ്രേക്ക് എത്തും. മാർച്ച് 29 വരെ അവധി. അതും കഴിഞ്ഞ്…

അബുദാബി: യു എ ഇ സ്കൂൾ വിദ്യാർഥികൾക്ക് പുതിയ അധ്യയന വർഷം അഘോഷിക്കാൻ നിറയെ അവധി ദിനങ്ങൾ. പഠനത്തിനൊപ്പം കുട്ടികളുടെ സന്തോഷത്തിനും അവധികൾക്കും കൂടി പ്രാധാന്യം നൽകിക്കൊണ്ട് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അധ്യയന കലണ്ടർ വിവരങ്ങൾ പുറത്തുവിട്ടു. പുതിയ അധ്യയന വർഷം യു എ ഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് മൊത്തത്തിൽ 135 അവധി ദിനങ്ങളാകും ലഭിക്കുക. 313 ദിനങ്ങളാണ് യു എ ഇയിലെ ഒരു അക്കാദമിക്ക് വർഷം. അതിൽ 178 ദിവസം മാത്രമായിരിക്കും ഇനി ക്ലാസിൽ പോകേണ്ടിവരിക. ബാക്കി 43 ശതമാനം ദിവസങ്ങളിലും വിവിധ അവധികളായിരിക്കും.

പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം യു എ ഇയിൽ ഓഗസ്റ്റ് 25 ന് ക്ലാസ് തുടങ്ങും. ഡിസംബർ 8 ന് നാലാഴ്ചത്തെ വിന്‍റർ ബ്രേക്ക് എത്തും. ബ്രേക്ക് കഴിഞ്ഞ് ജനുവരി 5 നാകും ക്ലാസുകൾ വീണ്ടും തുടങ്ങുത. ശേഷം മെയ് 15 ന് സ്പ്രിങ് ബ്രേക്ക് എത്തും. മാർച്ച് 29 വരെ അവധി. അതും കഴിഞ്ഞ് മാർച്ച് 30 ന് വീണ്ടും ക്ലാസുകൾ തുടങ്ങും. മൂന്നാം ടേം ജൂലൈ 3 ന് അവസാനിക്കും. ഷാർജയിലൊഴികെയാകും ഇത്.

ഇതിനിടയിൽ കുട്ടികളുടെ പഠന സമ്മർദം കുറയ്ക്കാൻ ടേം ബ്രേക്കുകളും നൽകിയിട്ടുണ്ട്. യു എ ഇ സർക്കാർ കരിക്കുലത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഓഗസ്റ്റ് 13 മുതൽ 19 വരെ ആദ്യ മിഡം ടേം ബ്രേക്ക്. ഫെബ്രുവരി 11 മുതൽ 15 വരെ അടുത്ത ബ്രേക്ക്. മേയ് 25 മുതൽ 31 വരെ വീണ്ടും ബ്രേക്ക് എത്തും. യു എ ഇയിലെ സ്വകാര്യ സ്കൂളുകൾക്കും ഒക്ടോബറിലും ഫെബ്രുവരിയിലുമായി ബ്രേക്കുകൾ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. 5 ദിവസത്തിൽ കൂടരുതെന്നാണ് നിർദേശം.

യു എ ഇയുടെ പുതിയ വിദ്യാഭ്യാസ കലണ്ടർ നോക്കിയൽ ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം. കുട്ടികളെ ക്ലാസിലിരുത്തി പഠിപ്പിക്കുന്നതിൽ മാത്രം ഊന്നിയല്ല പുതിയ വിദ്യാഭ്യാസ സമ്പ്രദായം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വ്യക്തമാകും. കുടുംബങ്ങൾക്കൊപ്പവും സമൂഹത്തിനിടയിലും കുട്ടികൾ ഇടപഴകി വളരുന്നതിന് കൂടി ലക്ഷ്യമിട്ടാണ് യു എ ഇയിലെ പുതിയ വിദ്യാഭ്യാസ കലണ്ടർ. ജി സി സിയിലെ തന്നെ ഏറ്റവും ഉദാര സമീപനമുള്ള വിദ്യാഭ്യാസ സമ്പ്രദായമാകും യു എ ഇയിലേത്. കുട്ടികളുടെ സർവ്വതോന്മുഖ വികസനം ലക്ഷ്യമിട്ടുള്ളതാണ് പുതിയ വിദ്യാഭ്യാസ കലണ്ടറെന്നാണ് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി