കുവൈത്തിൽ റമദാൻ മാസത്തിലെ സ്കൂൾ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

Published : Feb 24, 2025, 10:50 PM IST
കുവൈത്തിൽ റമദാൻ മാസത്തിലെ സ്കൂൾ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

Synopsis

കിന്‍റർ ഗാർട്ടനുകൾ, പൊതുവിദ്യാഭ്യാസ സംവിധാനത്തിന് കീഴിലുള്ള സ്‌കൂളുകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ (അറബിക് സ്‌കൂളുകൾ), മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം റമദാൻ മാസത്തിലെ പ്രവൃത്തി സമയം മാറും

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ അധ്യയന വർഷം റമദാൻ മാസത്തിലെ സ്കൂൾ പ്രവർത്തന സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ തലങ്ങളിലെയും വിദ്യാർത്ഥികൾക്ക് പുതിയ സമയക്രമം ബാധകമായിരിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആക്ടിംഗ് കമ്മീഷണറും അണ്ടർ സെക്രട്ടറിയുമായ മൻസൂർ അൽ ദാഫിരിയാണ് സമയക്രമം സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

കിന്‍റർഗാർട്ടനുകളിൽ രാവിലെ 9:40ന് പ്രവർത്തനം ആരംഭിച്ച് ഉച്ചയ്ക്ക് 1:10ന് അവസാനിക്കും. എലിമെന്ററി വിഭാഗത്തിൽ രാവിലെ 9:40 മുതൽ ഉച്ചയ്ക്ക് 1:45 വരെയായിരിക്കും പ്രവർത്തന സമയം. ഇന്റർമീഡിയറ്റ് ഘട്ടത്തിൽ രാവിലെ 9:20 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ക്ലാസുകൾ. സെക്കൻഡറി ഘട്ടത്തിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ശേഷം 2:10 വരെയാണ് പ്രവർത്തന സമയം. കിന്‍റർ ഗാർട്ടനുകൾ, പൊതുവിദ്യാഭ്യാസ സംവിധാനത്തിന് കീഴിലുള്ള സ്‌കൂളുകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ (അറബിക് സ്‌കൂളുകൾ), മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം റമദാൻ മാസത്തിലെ പ്രവൃത്തി സമയം ഈ രീതിയിലായിരിക്കും എന്നാണ് അറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൊല നടന്നത് ഇറാനിൽ ആയിരുന്നെങ്കിലോ? നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത്'; തലാലിന്‍റെ സഹോദരൻ
70 വർഷത്തെ സൗഹൃദബന്ധം ശക്തമാകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം, പ്രധാന കരാറുകൾക്ക് സാധ്യത