വർഷത്തിലെ ഏറ്റവും ചൂടേറിയ സമയത്തിലേക്ക് കുവൈത്ത്, താപനില ഗണ്യമായി ഉയരും

Published : Jun 30, 2025, 04:23 PM IST
temperature rises

Synopsis

കുവൈത്തില്‍ ' ജെമിനി' കാലം ജൂലൈ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് അൽ അജ്‌രി ശാസ്ത്ര കേന്ദ്രം. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂലൈ 3 മുതൽ 'ത്വായിബ' കാലം അവസാനിക്കുകയും ' ജെമിനി' (ഒന്നാം) കാലം ആരംഭിക്കുകയും ചെയ്യുമെന്ന് അൽ അജ്‌രി ശാസ്ത്ര കേന്ദ്രം അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ താപനില ഗണ്യമായി ഉയരുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. 'ജെമിനി' കാലം വർഷത്തിലെ ഏറ്റവും ചൂടേറിയ സമയമായിരിക്കുമെന്നും, പ്രത്യേകിച്ച് പകൽ സമയങ്ങളിൽ ചൂട് വർധിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. ജൂലൈ 15 വരെ ഈ സാഹചര്യം തുടരും. ഈ സമയത്താണ് സൂര്യൻ ഭൂമധ്യരേഖയ്ക്ക് തെക്കോട്ടേക്ക് നീങ്ങുന്നത്.

വർധിച്ച താപനില കൂടാതെ, കഠിനമായ വരൾച്ചയും ഉഷ്ണക്കാറ്റും ഈ കാലത്തിന്‍റെ സവിശേഷതകളാണെന്ന് കേന്ദ്രം വിശദീകരിച്ചു. ഈ കാറ്റ് സൂര്യന്‍റെ ചൂടിന് തീവ്രത വർധിപ്പിക്കും. ചിലർ ഇതിനെ സൗര-ചന്ദ്ര കലണ്ടറിൽ നൽകിയിട്ടുള്ള "അൽ-ഹഖഅ്" എന്ന് വിശേഷിപ്പിക്കുന്നു. ഈ സീസണിൽ സൂര്യൻ ഏറ്റവും ഉയർന്ന തീവ്രതയിൽ എത്തുമെന്നും സെന്‍റര്‍ അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ
ധാരണയിലെത്തിയില്ലെങ്കിൽ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും, എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ആക്രമിക്കും,ഭീഷണിയുമായി ട്രംപ്