
റിയാദ്: സൗദിയിൽ വാണിജ്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പരിശോധന ഊര്‍ജ്ജിതമാക്കി. അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുമെന്നു തൊഴിൽ മന്ത്രാലയം അറിയിച്ചു.
12 വിഭാഗങ്ങളില്‍പെടുന്ന വാണിജ്യ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതോടെയാണ് ഈ മേഖലയിലെ പരിശോധന ശക്തമാക്കിയത്.
തുണിത്തരങ്ങള്‍, പാത്രങ്ങള്‍ ,വാഹനങ്ങള്‍ വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫർണിച്ചറുകൾ തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിൽ സെപ്റ്റംബർ 11 മുതലാണ് സ്വദേശി വത്കരണം പ്രാബല്യത്തിൽ വന്നത്. എന്നാൽ പല സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ പരിശോധന ഭയന്ന് അടച്ചിട്ട നിലയിലായിരുന്നുവെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഈ സാഹചര്യത്തിലാണ് അടച്ചിട്ട സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്താൻ മന്ത്രാലയം തീരുമാനിച്ചത്. തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം, വാണിജ്യ നിക്ഷേപ മന്ത്രാലയം, ആഭ്യന്ത്ര മന്ത്രാലയം, മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം തുടങ്ങിയ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വിവിധ സ്ഥലങ്ങളിൽ പരിശോധ നടത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam