ഒമാനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെടും

By Web TeamFirst Published May 12, 2020, 12:00 AM IST
Highlights

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മസ്‍കത്തിൽ നിന്നുമുള്ള രണ്ടാമത്തെ സംഘം നാളെ ചെന്നൈയിലേക്ക്  പുറപ്പെടും. ഒമാൻ സമയം വൈകുന്നേരം 4.15ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ.എക്സ് 350 വിമാനത്തിൽ 180 മുതിർന്നവരും മൂന്ന് കുട്ടികളുമാണ് യാത്ര തിരിക്കുന്നത്

മസ്‍കത്ത്: ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി മസ്‍കത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം നാളെ ചെന്നൈയിലേക്ക് തിരിക്കും. 183  യാത്രക്കാർ വിമാനത്തിലുണ്ടാകുമെന്ന്  ഒമാനിലെ ഇന്ത്യൻ  എംബസി അറിയിച്ചു. ഇതോടെ ഒമാനിൽ നിന്ന് 364 പ്രവാസി ഇന്ത്യക്കാർക്ക് നാടണയുവാനുള്ള അവസരം സാധ്യമാകും.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മസ്‍കത്തിൽ നിന്നുമുള്ള രണ്ടാമത്തെ സംഘം നാളെ ചെന്നൈയിലേക്ക്  പുറപ്പെടും. ഒമാൻ സമയം വൈകുന്നേരം 4.15ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ.എക്സ് 350 വിമാനത്തിൽ 180 മുതിർന്നവരും മൂന്ന് കുട്ടികളുമാണ് യാത്ര തിരിക്കുന്നതെന്ന്  മസ്‍കത്ത് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനൂജ് സ്വരൂപ് അറിയിച്ചു. യാത്രക്കാരുടെ തെര്‍മല്‍ സ്‌ക്രീനിംഗ് പരിശോധന വിമാനത്താവളത്തില്‍ നടത്തും.

രാവിലെ പത്ത് മണിക്ക് മസ്കറ്റ് വിമാനത്താവളത്തിൽ എത്തിച്ചേരാനാണ് ഇന്ത്യൻ എംബസി അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തിൽ ആരോഗ്യ വിദഗ്ദ്ധരുടെ സേവനവും ലഭ്യമാകും. രാത്രി 9.15ന് വിമാനം ചെന്നൈയിലെത്തും. മെയ് ഒൻപതിന് കൊച്ചിയിലേക്ക് പോയ ആദ്യ സംഘത്തിൽ 181 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.

click me!