
ദുബായ്: കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനപ്രാകാരം ആരംഭിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ രണ്ടാം ഘട്ടം ഒക്ടോബറില്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഫിറ്റ്നസ് ചലഞ്ച് കൂടുതല്‍ ജനപങ്കാളിച്ചച്ചോടെ വിപുലമായി സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ 17 വരെ 30 ദിവസമായിരിക്കും ഫിറ്റ്നസ് ചലഞ്ച് നീണ്ടുനില്‍ക്കുന്നത്. ദുബായിലെ എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തുന്ന തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ചായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ദുബായ് ടൂറിസം അധികൃതര്‍ അറിയിച്ചു. എല്ലാ ദിവസവും 30 മിനിറ്റ് വീതം 30 ദിവസം വ്യായമങ്ങളിലും മറ്റ് ആരോഗ്യ സംരക്ഷണ പരിപാടികളിലും പങ്കെടുക്കുന്നതായിരുന്നു ചലഞ്ച്. ലോകത്തെ ഏറ്റവും സജീവമായ നഗരമായി ദുബായിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.
രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dubaifitnesschallenge.com
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam