ഇനി ആശ്വാസത്തിന്റെ ദിനങ്ങള്‍; ഗള്‍ഫില്‍ ചൂട് കുറയുമെന്ന് കാലാവസ്ഥാ പ്രവചനം

Published : Sep 02, 2018, 01:25 PM ISTUpdated : Sep 10, 2018, 03:21 AM IST
ഇനി ആശ്വാസത്തിന്റെ ദിനങ്ങള്‍;  ഗള്‍ഫില്‍ ചൂട് കുറയുമെന്ന് കാലാവസ്ഥാ പ്രവചനം

Synopsis

50 ഡിഗ്രിയിലധികമുള്ള കനത്ത ചൂടാണ് കഴിഞ്ഞ രണ്ട് മാസങ്ങളില്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെടുന്നത്. 

ദുബായ്: യുഎഇയിലെ അസഹ്യമായ ചൂടുകാലം ഇനി അധികദിവസം നീളില്ല. മിക്കയിടങ്ങളിലും താരതമ്യേന കുറഞ്ഞ താപനിലയാണ് ഇന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. പരമാവധി 39 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഇന്ന് താപനിലയെന്നും നാഷണല്‍ മെട്രോളജിക്കല്‍ സെന്റര്‍ അറിയിച്ചിട്ടുണ്ട്.

50 ഡിഗ്രിയിലധികമുള്ള കനത്ത ചൂടാണ് കഴിഞ്ഞ രണ്ട് മാസങ്ങളില്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെടുന്നത്. എന്നാല്‍ താപനില താഴ്ന്നുവരുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നത്. അല്‍ഐനിലെ ചില പ്രദേശങ്ങളില്‍ ഇന്നലെ 21.8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന താപനില രേഖപ്പെടുത്തി. എന്നാല്‍ യുഎഇയിലെ ചില പ്രദേശങ്ങളില്‍ 48 ഡിഗ്രി വരെയും ചൂട് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് മുതല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊതുവെ ചൂട് കുറഞ്ഞുവരുമെന്നാണ് അനുമാനം.
കടപ്പാട്: ഗള്‍ഫ് ന്യൂസ്
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ, നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും