മാലിയില്‍ നിന്ന് രണ്ടാമത്തെ കപ്പല്‍ നാളെ കൊച്ചിയിലെത്തും; സംഘത്തില്‍ 73 മലയാളികള്‍

Published : May 11, 2020, 07:22 PM IST
മാലിയില്‍ നിന്ന് രണ്ടാമത്തെ കപ്പല്‍ നാളെ കൊച്ചിയിലെത്തും; സംഘത്തില്‍ 73 മലയാളികള്‍

Synopsis

നാവികസേനയുടെ സമുദ്രസേതു ദൗത്യത്തിലെ രണ്ടാമത്തെ യാത്രയാണ് ഇത്. ഐഎൻഎസ് മ​ഗറാണ് യാത്രക്കാരെ കൊച്ചിയിലെത്തിക്കുന്നത്.  

കൊച്ചി: യാത്രക്കാരുമായി ഇന്ത്യൻ നാവിക സേനയുടെ രണ്ടാമത്തെ കപ്പൽ നാളെ കൊച്ചിയിലെത്തും. 202 യാത്രക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ 73 പേര്‍ മലയാളികളാണ്. പതിനാല് ഗർഭിണികളും സംഘത്തിലുണ്ട്. നാവികസേനയുടെ സമുദ്രസേതു ദൗത്യത്തിലെ രണ്ടാമത്തെ യാത്രയാണ് ഇത്. ഐഎൻഎസ് മ​ഗറാണ് യാത്രക്കാരെ കൊച്ചിയിലെത്തിക്കുന്നത്.

ആദ്യ ദൗത്യത്തിൽ നേവിയുടെ ഐഎൻഎസ് ജലാശ്വ 698 പേരെ കൊച്ചിയിലെത്തിച്ചിരുന്നു. ഇതിൽ 440 പേ‍ർ മലയാളികളും, 156 തമിഴ് നാട് സ്വദേശികളും ബാക്കിയുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായിരുന്നു. യാത്രക്കാരിൽ 19 പേർ ഗർഭിണികളും 14 പേർ കുട്ടികളുമായിരുന്നു. കേരളം തമിഴ്‌നാട് സംസ്ഥാനങ്ങൾക്ക് പുറമെ, കർണ്ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികൾക്ക് ലഭിക്കുക നീണ്ട അവധിക്കാലം, ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ
ആകാശത്ത് ഡ്രോൺ കണ്ടാൽ അറിയിക്കണം; പ്രവാസികൾക്കും പൗരന്മാർക്കും അറിയിപ്പുമായി ഒമാൻ ഭരണകൂടം