പ്രവാസികള്‍ക്കായി നാളെ രാജ്യത്തേക്ക് ആറ് വിമാനങ്ങള്‍; മൂന്നെണ്ണം കേരളത്തിലേക്ക്

Published : May 11, 2020, 07:05 PM ISTUpdated : May 11, 2020, 07:07 PM IST
പ്രവാസികള്‍ക്കായി നാളെ രാജ്യത്തേക്ക് ആറ് വിമാനങ്ങള്‍; മൂന്നെണ്ണം കേരളത്തിലേക്ക്

Synopsis

സിംഗപ്പൂരില്‍ നിന്നുള്ള വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയ ശേഷമായിരിക്കും കൊച്ചിയിലേക്ക് എത്തുക. 

ദില്ലി: പ്രവാസികളുമായി ഗള്‍ഫില്‍ നിന്ന് നാളെ രാജ്യത്തേക്ക് ആറ് വിമാന സര്‍വീസുകള്‍. ഇതില്‍ മൂന്നെണ്ണം കേരളത്തിലേക്കുള്ളതാണ്. ദുബായിൽ നിന്ന് കണ്ണൂരിലേക്കും ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കും സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുമാണ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുക. സിംഗപ്പൂരില്‍ നിന്നുള്ള വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയ ശേഷമായിരിക്കും കൊച്ചിയിലേക്ക് എത്തുക. 

അതേസമയം ഗൾഫിൽ നിന്ന് ഇന്ന് രണ്ട് വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. ദുബായ് കൊച്ചി വിമാനം നാലരയ്ക്ക് പുറപ്പെട്ടു. രാത്രി 8.40 ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങും.വിമാനത്താവളത്തിൽ റാപിഡ് ടെസ്റ്റ് ഉണ്ടായിരുന്നു. ഇന്ത്യൻ സമയം രാതി 7 മണിക്കാണ് ബഹൈറിനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം യാത്രതിരിക്കുന്നത്. ബഹൈറിനില്‍ തെർമൽ സ്കാൻ മാത്രമേ ഉണ്ടാകി. രണ്ടു വിമാനങ്ങളിലുമായി ഇന്ന് 361 പ്രവാസികൾ ആണ് കേരളത്തിൽ എത്തുക. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികൾക്ക് ലഭിക്കുക നീണ്ട അവധിക്കാലം, ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ
ആകാശത്ത് ഡ്രോൺ കണ്ടാൽ അറിയിക്കണം; പ്രവാസികൾക്കും പൗരന്മാർക്കും അറിയിപ്പുമായി ഒമാൻ ഭരണകൂടം