കുവൈത്തിലെ മഹ്ബൂലയിൽ വൻ സുരക്ഷാ പരിശോധന; 221 പേർ പിടിയിൽ, 790 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

Published : Aug 30, 2026, 01:35 PM IST
security crackdown

Synopsis

കുവൈത്തിലെ മഹ്ബൂലയിൽ നടന്ന വിപുലമായ സുരക്ഷാ പരിശോധനയിൽ 221 പേർ അറസ്റ്റിലായി. താമസ നിയമലംഘകർ, ക്രിമിനൽ കേസുകളിലെ പ്രതികൾ, തിരിച്ചറിയൽ രേഖകളില്ലാത്തവർ എന്നിവർ പിടിയിലായവരിൽ ഉൾപ്പെടുന്നു. പരിശോധനയിൽ 790 ട്രാഫിക് നിയമലംഘനങ്ങളും കണ്ടെത്തി.

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ അഹ്മദി ഗവർണറേറ്റിലെ മഹ്ബൂല മേഖലയിൽ കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി പൊലീസ് നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ 221 പേരെ പിടികൂടി. പരിശോധനയിൽ 790 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി.

അഹ്മദി ഗവർണർ ശൈഖ് ഹമൂദ് ജാബർ അൽ അഹ്മദ് അൽ സബാഹിന്‍റെ സാന്നിധ്യത്തിൽ പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അഹമ്മദ് അൽ മുനൈഫി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഫഹദ് അൽ അസ്മി എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയിൽ ക്രിമിനൽ, സുരക്ഷാ കേസുകളിൽപ്പെട്ട 109 പേരെയും, കാലാവധി കഴിഞ്ഞ താമസാനുമതിയുമായി കഴിഞ്ഞിരുന്ന 62 പേരെയും, തിരിച്ചറിയൽ രേഖകളില്ലാത്ത 31 പേരെയും പിടികൂടി.

കൂടാതെ, അസ്വാഭാവിക നിലയിൽ കണ്ടെത്തിയ 11 പേരെയും മയക്കുമരുന്നും മദ്യവും കൈവശം വെച്ചതിന് 8 പേരെയും പിടികൂടി. വിവിധ കേസുകളിൽ ആവശ്യമായ 9 വാഹനങ്ങളും അധികൃതർ കണ്ടെത്തി. പിടിയിലായ എല്ലാവർക്കുമെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയുടെ വ്യോമയാന മേഖലയിൽ വനിതാ മുന്നേറ്റം; ചരിത്രം കുറിച്ച് ആദ്യ സ്വദേശി വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി
പയറ് വർഗങ്ങൾക്കിടയിൽ ഒളിപ്പിച്ച് വൻ മയക്കുമരുന്ന് ശേഖരം കടത്താൻ ശ്രമം; സൗദി കസ്റ്റംസ് പിടികൂടിയത് 19.5 ലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ