
റിയാദ്: റിയാദിൽ പൊതുഗതാഗ ബസുകളിലും ട്രെയിനുകളിലും മുതിർന്ന പൗരന്മാർക്ക് നിരക്കിൽ 50 ശതമാനം കിഴിവ് ആരംഭിച്ചതായി റിയാദ് പൊതുഗതാഗതം വ്യക്തമാക്കി. പ്രായമായവരെ പിന്തുണയ്ക്കുന്നതിനും അവരോടുള്ള ബഹുമാനാർഥവുമാണ് ഈ പ്രത്യേക സംരംഭം ആരംഭിച്ചത്.
ടിക്കറ്റ് സെയിൽസ് ഓഫീസുകളിൽ ദേശീയ ഐഡിയോ റെസിഡൻസി കാർഡോ ഹാജരാക്കിയാൽ 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കിഴിവ് ലഭ്യമാകുമെന്ന് പൊതുഗതാഗതം വ്യക്തമാക്കി. വൃദ്ധർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും തലസ്ഥാനത്തിന്റെ ഗതാഗത ശൃംഖലയിൽ കൂടുതൽ സുഖകരവും വഴക്കമുള്ളതുമായ ദൈനംദിന അനുഭവം ആസ്വദിക്കാനും പ്രാപ്തരാക്കുന്നതിലൂടെ അവർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും പൊതുഗതാഗതം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ