കൊവിഡ് പ്രതിരോധം; യുഎഇയില്‍ ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ കൂടി തുറക്കുന്നു

Published : Mar 09, 2021, 10:53 PM IST
കൊവിഡ് പ്രതിരോധം;  യുഎഇയില്‍ ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ കൂടി തുറക്കുന്നു

Synopsis

അത്യാധുനിക ചികിത്സാ സംവിധാനങ്ങളൊരുക്കുന്ന ഈ ഫീല്‍ഡ് ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനാവുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. 

അബുദാബി: യുഎഇയില്‍ കൊവിഡ് ചികിത്സക്കായി ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ കൂടി ഈ മാസം തുറക്കുന്നു.  ചൊവ്വാഴ്‍ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ആരോഗ്യ - പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ആകെ 2058 ബെഡുകളുള്ള ചികിത്സാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഇവയില്‍ 292 എണ്ണം തീവ്രപരിചരണത്തിനായി മാറ്റിവെക്കും.

അത്യാധുനിക ചികിത്സാ സംവിധാനങ്ങളൊരുക്കുന്ന ഈ ഫീല്‍ഡ് ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനാവുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. ഏതാനും ആഴ്‍ചകളായി രാജ്യത്തെ കൊവിഡ് കേസുകളില്‍ ക്രമാനുഗതമായ കുറവുണ്ടാവുന്നുണ്ട്. വ്യാപക പരിശോധനയും വാക്സിനേഷനും എല്ലാ എമിറേറ്റുകളിലും പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. 3.2 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്. 60 ലക്ഷത്തിലധികം വാക്സിന്‍ ഡോസുകളും ഇതിനോടകം നല്‍കിക്കഴിഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ