
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഏഴ് പ്രവാസികൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 246 ആയി ഉയർന്നു. നാലുപേർ ജിദ്ദയിലും രണ്ടുപേർ റിയാദിലും ഒരാൾ മക്കയിലുമാണ് മരിച്ചത്. 24 മണിക്കൂറിനിടെ 1313 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 11457 ആയി ഉയർന്നു. 1912 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 39,048 ആയി. ചികിത്സയിൽ കഴിയുന്ന 27,345 ആളുകളിൽ 143 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികൾ: മക്ക - 438, ജിദ്ദ - 374, റിയാദ് - 363, മദീന - 248, ദമ്മാം - 104, ഹുഫൂഫ് - 72, ഖുൻഫുദ - 52, ഹദ്ദ - 40, ജുബൈൽ - 30, ത്വാഇഫ് - 28, ബേയ്ഷ് - 20, ഖത്വീഫ് - 16, യാംബു - 14, മജ്മഅ - 13, സബ്യ - 9, ദഹ്റാൻ - 8, തബൂക്ക് - 8, മഹായിൽ - 7, ദറഇയ - 7, ഖോബാർ - 6, അൽഖുറയാത് - 5, അബഹ - 4, ബുറൈദ - 4, വാദി അൽഫറഅ - 4, ഹാഇൽ - 4, അൽഖർജ് - 4, അൽമജാരിദ - 3, റഫ്ഹ - 3, ഹുത്ത ബനീ തമീം - 3, ദിലം - 3, ഖമീസ് മുശൈത് - 2, അൽബാഹ - 2, ഹഫർ അൽബാത്വിൻ - 2, അൽഖുവയ്യ - 2, അൽഖറഇ - 1, ഖറഅ - 1, ബൽജുറഷി - 1, ഖുലൈസ് - 1, മുസൈലിഫ് - 1, നജ്റാൻ - 1, തബർജൽ - 1, ജദീദ അറാർ - 1, ദുർമ - 1, ലൈല - 1.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ