വന്ദേ ഭാരത്: ഖത്തറില്‍ നിന്ന്‌ ഇന്ത്യയിലേക്ക് ഏഴ് വിമാനങ്ങള്‍ കൂടി

By Web TeamFirst Published Jul 16, 2020, 4:38 PM IST
Highlights

ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ സ്വന്തം സംസ്ഥാനങ്ങളിലെ ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ദോഹ: വന്ദേ ഭാരത് ദൗത്യത്തില്‍ ഖത്തറില്‍ നിന്ന് ഏഴ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തും. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ ബുക്കിങ് ആരംഭിച്ചു.

ഗയ,ജയ്പൂര്‍, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം, തൃച്ചി എന്നീ നഗരങ്ങളിലേക്കാണ് പുതിയ സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 16 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലാണ് സര്‍വ്വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 16നും 25നും ദില്ലി വഴി രണ്ട് സര്‍വ്വീസുകളുണ്ട്. ബാക്കി നഗരങ്ങളിലേക്ക് ഓരോ സര്‍വ്വീസുകള്‍ വീതമാണുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് സര്‍വ്വീസ് നടത്തുക. 

ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ സ്വന്തം സംസ്ഥാനങ്ങളിലെ ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക് വഴി ആദ്യം ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്.

click me!