
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 എകെ-47 വെടിയുണ്ടകളുമായി ഒരു പാകിസ്ഥാൻ പൗരൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ശക്തമായ ആശങ്കകൾ ഉയര്‍ന്നിരിക്കുകയാണ്.
പാകിസ്ഥാനിലേക്ക് ഭാര്യയോടൊപ്പം യാത്ര ചെയ്യാനെത്തിയ ഇയാളെ പരിശോധനയ്ക്കിടെ സംശയാസ്പദനായി അധികൃതർ തിരിച്ചറിഞ്ഞു. ലഗേജ് സ്കാനിംഗിനിടെയാണ് ഇയാളുടെ സ്യൂട്ട്കേസിനുള്ളിൽ 70 എകെ-47 വെടിയുണ്ടകൾ സൂക്ഷിച്ചിരിക്കുന്നു എന്നത് കണ്ടെത്തിയത്.
തുടർന്ന് ഇയാളെ എയർപോർട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേസ് വിശദമായി അന്വേഷിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇയാളെ കൈമാറിയതായി അധികൃതർ അറിയിച്ചു. ഇയാളുടെ ലക്ഷ്യം എന്തായിരുന്നു എന്നതിൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമിച്ചു വരികയാണ്. വെടിയുണ്ടകൾ തീവ്രവാദ പ്രവര്‍ത്തനത്തിലോ കുറ്റകൃത്യത്തിലോ ഉപയോഗിക്കാനാണോ ഉദ്ദേശിച്ചത് എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെ തുടർന്ന് വിമാനത്താവള സുരക്ഷാ നടപടികൾക്കിടയിലുള്ള വീഴ്ചകൾ കണ്ടെത്താൻ പ്രത്യേക പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ