നിയമലംഘനം; നിരവധി പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Oct 23, 2019, 03:23 PM IST
നിയമലംഘനം; നിരവധി പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തവരും രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരും  അനധികൃതമായി ഒമാനിലേക്ക് കടന്നവരുമാണ് പിടിയിലായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

മസ്കത്ത്: നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തവരും രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരും  അനധികൃതമായി ഒമാനിലേക്ക് കടന്നവരുമാണ് പിടിയിലായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്റാണ് പരിശോധന നടത്തിയത്. അല്‍ ഖബൂറ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു നിയമലംഘകര്‍ക്കുവേണ്ടിയുള്ള പരിശോധന. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ