നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ വ്യാപക പരിശോധന; നിരവധിപ്പേരെ അറസ്റ്റ് ചെയ്തു

Published : Oct 18, 2022, 08:28 PM IST
നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ വ്യാപക പരിശോധന; നിരവധിപ്പേരെ അറസ്റ്റ് ചെയ്തു

Synopsis

നിരവധി തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്‍തതായും നിരവധിപ്പേരെ അറസ്റ്റ് ചെയ്തതയായും അധികൃതര്‍ അറിയിച്ചു. ഇവരെ നാടുകടത്താനുള്ള നിയമ നടപടികള്‍ക്കും തുടക്കമായി. 

മനാമ: ബഹ്റൈനില്‍ നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെയും അനധികൃത താമസക്കാരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ട് പരിശോധനകള്‍ തുടരുന്നു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും നാഷണാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് വകുപ്പും പൊലീസ് ഡയറക്ടറേറ്റും സംയുക്തമായി വടക്കന്‍ ഗവര്‍ണറേറ്റിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

നിരവധി തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്‍തതായും നിരവധിപ്പേരെ അറസ്റ്റ് ചെയ്തതയായും അധികൃതര്‍ അറിയിച്ചു. ഇവരെ നാടുകടത്താനുള്ള നിയമ നടപടികള്‍ക്കും തുടക്കമായി. തുടര്‍ച്ചയായ പരിശോധനകളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്തെ തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയാനുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിയമലംഘനങ്ങള്‍ 17506055 എന്ന നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.

Read also: വിസിറ്റ് വിസയിലെത്തിയ ശേഷം ജോലി ചെയ്യുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

ഒമാനില്‍ രാജകീയ ചിഹ്നം വാണിജ്യ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചു
മസ്‍കത്ത്: ഒമാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക രാജകീയ മുദ്ര, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നിയന്ത്രണം. രാജ്യത്തെ വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുമെല്ലാം ഇത് ബാധകമാണ്. വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക അനുമതി വാങ്ങാതെ രാജകീയ മുദ്ര ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.

Read also: പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം