പ്രവാസി നിയമലംഘകര്‍ക്കായി റെയ്‍ഡുകള്‍ തുടരുന്നു; സ്‍ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ അറസ്റ്റില്‍

By Web TeamFirst Published Aug 28, 2022, 7:54 PM IST
Highlights

ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍സും റിസര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ സ്‍ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ അറസ്റ്റിലായി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘകരായ പ്രവാസികളെ പിടികൂടാന്‍ ലക്ഷ്യമിട്ട് അധികൃതര്‍ നടത്തുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍സും റിസര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ സ്‍ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ അറസ്റ്റിലായി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് തൊഴില്‍, താമസ നിയമ ലംഘകരായ മൂന്ന് പ്രവാസികളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. തൊഴില്‍ നിയമങ്ങളും താമസ നിയമങ്ങളും ലംഘിച്ച് രാജ്യത്ത് തുടരുന്ന ഭവന ശുചീകരണ തൊഴിലാളികളെ ലക്ഷ്യമിട്ടും കഴിഞ്ഞ ദിവസം പരിശോധനകള്‍ നടന്നു. അല്‍ ദജീജ് ഏരിയയില്‍ നടന്ന റെയ്ഡുകളില്‍ താമസ നിയമലംഘകരായ ആറ് പേരെ അറസ്റ്റ് ചെയ്‍തു. ഇവരില്‍ അഞ്ച് പേരും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടി മറ്റ് ജോലികള്‍ ചെയ്യുന്നവരായിരുന്നു. തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാതിരുന്ന ഒരാളെയും അറസ്റ്റ് ചെയ്‍തു. പിടിയിലായ എല്ലാവര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Gulf News: പ്രവാസികളെ താമസിപ്പിച്ച വീട്ടില്‍ റെയ്ഡ്; നിയമലംഘനമെന്ന് അധികൃതര്‍

വിദേശ മദ്യ കുപ്പികളില്‍ ലോക്കല്‍ മദ്യം നിറച്ച് വില്‍പ്പന; പ്രവാസി പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച പ്രവാസി അറസ്റ്റില്‍. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്. ഏഷ്യക്കാരനാണ് പിടിയിലായത്. താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് വിദേശ നിര്‍മ്മിത മദ്യ കുപ്പികളില്‍ പ്രാദേശികമായ നിര്‍മ്മിച്ച മദ്യം റീഫില്‍ ചെയ്താണ് ഇയാള്‍ മദ്യ ഫാക്ടറി നടത്തിയിരുന്നത്. പിടിയിലായ പ്രവാസിയെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

click me!