മതങ്ങളെ അപമാനിച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ, സോഷ്യല്‍ മീഡിയയ്ക്കും ബാധകം

By Web TeamFirst Published Jan 7, 2020, 11:09 PM IST
Highlights

മതപരമായ അസഹിഷ്ണുതയ്ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ.

അബുദാബി: മതപരമായ അസഹിഷ്ണുതയ്ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ നിയമ വകുപ്പ്. ഏതെങ്കിലും മതത്തെയോ മതചിഹ്നത്തെയോ അപമാനിക്കുകയാണെങ്കില്‍ അഞ്ചു വര്‍ഷം വരെ തടവും പത്തുലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. സോഷ്യല്‍ മീഡിയ വഴി നിയമം ലഘിക്കുന്നവര്‍ക്കും ഇതേ ശിക്ഷ തന്നെ ലഭിക്കുമെന്ന് നിയമവകുപ്പ് അറിയിച്ചു.

ഏതെങ്കിലും മതത്തെയോ, മതഗ്രന്ഥങ്ങളെയോ മതചിഹ്നങ്ങളെയോ, പ്രവാചകനെയോ ആരാധനാലയങ്ങളെയോ അപമാനിക്കുകയാണെങ്കില്‍ അത് നിയമലംഘനമായി കണക്കാക്കി ശിക്ഷ നല്‍കും. ഫെഡറല്‍ നിയമം രണ്ട് അനുസരിച്ച് വിദ്വേഷവും വിവേചനവും വെച്ച് പുലര്‍ത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് രണ്ടുലക്ഷത്തി അമ്പതിനായിരം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ചു വര്‍ഷം തടവും ലഭിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ മതത്തെ അപമാനിച്ചാലും ഇതേ ശിക്ഷ തന്നെയാവും ലഭിക്കുക. 

Read More: ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഒന്നാം സമ്മാനം

click me!