വിപ്ലവകരമായ മുന്നേറ്റം ദുബായിൽ: 200 മീറ്റർ വരെ ഉയരമുള്ള കെട്ടിടത്തിൽ തീപിടിത്തം നിയന്ത്രിക്കാൻ അതിവേഗം എത്തിയത് ഷഹീൻ ഡ്രോണുകൾ

Published : Sep 24, 2025, 02:24 AM IST
dubai

Synopsis

ദുബായിലെ അൽ ബർഷയിൽ ഉണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാൻ സിവിൽ ഡിഫൻസ് 'ഷഹീൻ ഡ്രോണുകൾ' ഉപയോഗിച്ചു.   രക്ഷാപ്രവർത്തനം കൂടുതൽ ഫലപ്രദവും സുരക്ഷിതവുമാക്കുന്നു.

ദുബായ്: അൽ ബർഷയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് ദുബായ് സിവിൽ ഡിഫൻസ്. തീ അണയ്ക്കുന്നതിനായി 'ഷഹീൻ ഡ്രോണുകൾ' ആണ് സിവിൽ ഡിഫൻസ് വിന്യസിച്ചത്. അംബരചുംബികളായ കെട്ടിടങ്ങളിലെ തീപ്പിടിത്തം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ വിപ്ലവകരമായ മുന്നേറ്റമാണിത്.

200 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങളിൽ തീ അണയ്ക്കാൻ കഴിയുന്നവയാണ് ഈ ഡ്രോണുകൾ. 1200 ലിറ്റർ ശേഷിയുള്ള ടാങ്ക് ഇതിനോട് ബന്ധിപ്പിക്കാനാവും. തീ അണയ്ക്കുന്നതിനുള്ള വെള്ളമോ, ഫോമോ ഉപയോഗിച്ച് ഈ ഡ്രോണുകൾക്ക് തീ അണയ്ക്കാൻ കഴിയും. തീ അണയ്ക്കുന്നതിനുള്ള വെള്ളമോ, അല്ലെങ്കിൽ ഫോമോ ഉപയോഗിച്ച് അതിവേഗത്തിൽ ആകാശത്തുനിന്നുള്ള പിന്തുണ നൽകാൻ ഷഹീൻ ഡ്രോണുകൾക്ക് കഴിയും.

ഈ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, ഉയർന്ന കെട്ടിടങ്ങളിലെ അപകടകരമായ തീപ്പിടിത്തങ്ങൾ കൂടുതൽ ഫലപ്രദമായി നേരിടാൻ സിവിൽ ഡിഫൻസിനെ സഹായിക്കുന്നു. ഇത് രക്ഷാപ്രവർത്തകർക്ക് ഉണ്ടാകാൻ സാധ്യതയുള്ള അപകടസാധ്യതകളും കുറയ്ക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, 16 പേർ അറസ്റ്റിൽ, വൻ തോതിൽ ലഹരി വസ്തുക്കൾ പിടികൂടി