
റിയാദ്: കൊല്ലം ചിന്നക്കട സ്വദേശി ഡാനിയേൽ ജോസഫ് ഈശോ (37) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. പരേതനായ ജോസഫ് മോനി ഡാനിയേലിന്റെയും റെജിനി ഡാനിയേലിന്റെയും മകനായ ഇദ്ദേഹം അവിവാഹിതനാണ്.
മാതാവിനോടൊപ്പം കാക്കനാട് ആയിരുന്നു ഇപ്പോൾ താമസം. ജുബൈൽ റോയൽ കമ്മീഷനിൽ ഓഫീസ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു. 2016ൽ ആണ് സൗദി അറേബ്യയിൽ എത്തിയത്. രണ്ട് വർഷം ദുബായിലും ജോലി ചെയ്‌തിട്ടുണ്ട്. മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി വളന്റിയറുമായ സലീം ആലപ്പുഴ അറിയിച്ചു. ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂടനും സഹായത്തിനായി ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ