
അബുദാബി: കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ ഷാമ്പൂകള്‍ വിപണിയിലോ ഓണ്‍ലൈനിലോ വില്‍പ്പന നടത്തുന്നില്ലെന്ന് അബുദാബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫര്‍മിറ്റി കൗണ്‍സില്‍ (ക്യുസിസി). കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതാനും എയ്റോസോള്‍ പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
ഡവ് ഉള്‍പ്പെടെയുള്ള ചില ജനപ്രിയ എയ്‌റോസോള്‍ ഡ്രൈ ഷാമ്പൂകള്‍ യൂണിലിവര്‍ പിഎല്‍സി യുഎസ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. എയറോസോൾ ഡ്രൈ ഷാംപൂ നിർമ്മിക്കുന്ന നെക്സക്സ്, ട്രെസ്‌മി,റ്റിഗി തുടങ്ങിയ ചില ജനപ്രിയ ബ്രാൻഡുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്. അതേസമയം യുഎഇ വിപണിയിലും രാജ്യാന്തര അംഗീകാരമുള്ള ഓണ്‍ലൈന്‍ നിരീക്ഷണ പ്ലാറ്റ്‍ഫോമുകളിലും നിരീക്ഷണം ശക്തമാക്കിയതായി ക്യുസിസിയിലെ ബിസിനസ് ഡെവലപ്മെന്‍റ് ആന്‍ഡ് കസ്റ്റമര്‍ ഹാപ്പിനെസ് വിഭാഗം ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മുഹൈരി പറഞ്ഞു.
Read More - കാന്‍സറിന് കാരണമാകുന്ന രാസവസ്തു; പ്രമുഖ ഷാമ്പൂ പിന്‍വലിച്ചതില്‍ ആശങ്ക വേണോ? വ്യക്തത വരുത്തി ദുബൈ
പ്രാദേശിക വിപണിയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടില്ലെന്ന് ഉറപ്പാക്കും. ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്‍ഫോമുകള്‍ ഈ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കണമെന്നും ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ യുഎഇയിലെ ഉപഭോക്താക്കളോട് അവ ഉപയോഗിക്കരുതെന്നും അവരുമായി കമ്പനി മാനേജ്മെന്‍റ് ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ബെൻസീൻ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ രക്താർബുദത്തിന് കാരണമായേക്കാം.
Read More - യുഎഇയില്‍ ഇന്ത്യന്‍ ദമ്പതികളെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍ വധശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതി
യുഎഇയില്‍ ജനുവരി ഒന്ന് മുതല്‍ പുതിയ ഇന്‍ഷുറന്‍സ് നിര്‍ബന്ധം
അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ തുടങ്ങും. പദ്ധതിയിലെ അംഗത്വം എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‍തു. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‍കീം നടപ്പാക്കാന്‍ പോകുന്നത്. ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കേണ്ടത്.
രണ്ടാമത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവരാണ് ഉള്‍പ്പെടുക. ഇവര്‍ മാസം 10 ദിര്‍ഹം വെച്ച് വര്‍ഷത്തില്‍ 120 ദിര്‍ഹം പ്രീമിയം അടയ്ക്കണം. വാര്‍ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതുമല്ലെങ്കില്‍ ഓരോ മാസമായോ പ്രീമിയം അടയ്ക്കാനുള്ള അവസരമുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ