
ഷാർജ: യുഎഇയിലെ ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു. എമിറേറ്റിലെ ചില ഭാഗങ്ങളിൽ പാർക്കിങ്ങിന് പണം ഈടാക്കുന്നത് അർധരാത്രി പന്ത്രണ്ട് മണിവരെ വരെ നീട്ടി. ആഴ്ചയിൽ 7 ദിവസവും പാർക്കിങ്ങിന് പണം നൽകേണ്ടിയിരുന്ന ബ്ലൂ സോൺ മേഖലകളിലാണ് പുതിയ സമയക്രമം.
നവംബർ ഒന്നു മുതലാണ് അർധരാത്രി 12 വരെ ഫീസ് നൽകേണ്ടി വരിക. രാവിലെ എട്ട് മണി മുതല്‍ അര്‍ധരാത്രി വരെ പാര്‍ക്കിങ് സ്ലോട്ടുകള്‍ക്ക് പണം നല്‍കണം. വാരാന്ത്യ അവധി ദിവസങ്ങളിലും, പൊതു അവധി ദിവസങ്ങളിലും പാർക്കിങ് ഫീസ് ബാധകമായ മേഖലകളിലാണ് പേ പാർക്കിങ് സമയം നീട്ടിയത്. നേരത്തെ ഇത് രാത്രി 10 മണി വരെ ആയിരുന്നു.
Read Also - മരുഭൂമിയിൽ പരിക്കേറ്റ് അവശനായി പ്രവാസി ഇടയൻ; എയർ ആംബുലൻസിൽ പറന്നെത്തി ആശുപത്രിയിലെത്തിച്ച് റെഡ് ക്രസന്‍റ്
16 മണിക്കൂര്‍ പെയ്ഡ് പാര്‍ക്കിങ്ങുള്ള സോണുകള്‍ ആഴ്ചയില്‍ എല്ലാ ദിവസവും പൊതു അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. തിരക്കേറിയ ഈ മേഖലകളിൽ പാർക്കിങ് ലഭ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ