
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായ തമിഴ്‌നാട് പേരാമ്പലൂർ സ്വദേശി ഹുമയൂൺ ബാഷയുടെ (55) മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. കടുത്ത പ്രമേഹം നിമിത്തം ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വൃക്കയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം.
ജുബൈലിലെ ഒരു മാൻപവർ കമ്പനിയിൽ ജോലിക്കാരനായിരുന്നു ഹുമയൂൺ. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാൻ പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. പിതാവ്: മുഹമ്മദ്, മാതാവ്: ജീനത്തമ്മ, ഭാര്യ: ഫൈറോജ.
Read Also - 10 വർഷത്തിനിടെ റെസിഡൻസി നിയമങ്ങൾ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബൈ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam