
ഷാർജ: ഹിജ്റ പുതുവത്സരദിനം പ്രമാണിച്ച് ഷാർജയിൽ ഞായറാഴ്ച പാർക്കിങ് സൗജന്യം. ഷാർജ മുനിസിപ്പാലിറ്റിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. എല്ലാ ദിവസവും പെയ്ഡ് പാർക്കിങ് സംവിധാനമുള്ള ബ്ലൂ പാർക്കിങ് സോണുകളിൽ ഈ ആനുകൂല്യം ലഭിക്കുകയില്ല.
എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും നിലവിൽ ഷാർജയിൽ പാർക്കിങ് സൗജന്യമാണ്. ഞായറാഴ്ച സ്വകാര്യ മേഖലക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം നേരത്തേ തന്നെ അറിയിച്ചിരുന്നു.
ഹിജ്റ വര്‍ഷാരംഭമായ മുഹറം ഒന്ന് പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചത്. ജൂലൈ ഏഴിന് സ്വകാര്യ മേഖലയ്ക്ക് അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam